ക​രൂ​ർ ദു​ര​ന്തം: തമിഴ്നാട് സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം, പരിക്കേറ്റവർക്ക് 1 ലക്ഷവും നഷ്ടപരിഹാരം

New Update
karur stalin

ന്യൂ​ഡ​ൽ​ഹി: ക​രൂ​രി​ൽ ന​ട​ൻ വി​ജ​യ് ന​യി​ച്ച ത​മി​ഴ​ക വെ​ട്രി ക​ഴ​ക​ത്തി​ന്‍റെ (ടി​വി​കെ) റാ​ലി​യി​ൽ തി​ക്കി​ലും തി​ര​ക്കി​ലും​പെ​ട്ട് 38 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം.

Advertisment

ഇ​ന്ന് വൈ​കു​ന്നേ​രം ക​രൂ​രി‍​ൽ ന​ട​ന്ന റാ​ലി​ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. എ​ട്ട് കു​ട്ടി​ക​ളും16 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടെ ഉ​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​സ്ഥ​ല​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​പ​ക​ട​ത്തെ സം​ബ​ന്ധി​ച്ച് ജൂ​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​ർ 10 ല​ക്ഷം രൂ​പ സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ​വ​ർ​ക്ക് 1 ല​ക്ഷം രൂ​പ​യും സ​ർ​ക്കാ​ർ ന​ൽ​കും.

മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശു​പ​ത്രി​ക​ളി​ൽ​നി​ന്നു​ള്ള വി​വ​രം. 58 പേ​ർ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​ക​ളി​ലാ​ണ്. ഇ​വ​രി​ൽ 12 പേ​രു​ടെ നി​ല അ​തീ​വ​ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വിവരം.

Advertisment