ഡല്‍ഹി: പ്രതിശ്രുത വരന്റെ മുന്നില്‍ വെച്ച് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചിലാണ് സഭവം. കൗമാരക്കാരിയെ എട്ട് പേര്‍ ചേര്‍ന്ന് പ്രതിശ്രുത വരനെ ബന്ദിയാക്കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ഏപ്രില്‍ 10 ന് ഉച്ചയ്ക്ക് 2:30 ഓടെ ഇരുവരും റോഡരികില്‍ ഇരിക്കുമ്പോഴാണ് സംഭവം നടന്നത്. ഇവരെ ഒറ്റയ്ക്ക് കണ്ട ഒരു സംഘം അക്രമികള്‍ അടുത്തെത്തി പ്രതിശ്രുത വരനെ ബന്ദിയാക്കിക്കുകയും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അക്രമികള്‍ യുവാവില്‍ നിന്നും പണവും അപഹരിച്ചു. പരാതി പ്രകാരം, നിരവധി പുരുഷന്മാര്‍ തന്നെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി ഓരോരുത്തരായി പീഡിപ്പിച്ചു എന്നാണ് ഇരയുടെ വാദം.
പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇരയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.