/sathyam/media/media_files/2025/10/02/1000279194-2025-10-02-16-05-27.webp)
ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രെ പാ​ക് അ​ധീ​ക കാ​ഷ്മീ​രി​ൽ തു​ട​രു​ന്ന സം​ഘ​ർ​ഷം മൂ​ന്നാം ദി​വ​സ​ത്തി​ലേ​ക്ക്. മു​സാ​ഫ​റാ​ബാ​ദി​ലേ​ക്ക് ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ക​രും പാ​ക് സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ടി.
സു​ര​ക്ഷാ​സേ​ന ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 12 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ദ​ദ്യാ​ലി​ലാ​ണ് പ്ര​ക്ഷോ​ഭ​ക​രും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഇ​ന്ന് ഏ​റ്റു​മു​ട്ടി​യ​ത്.
മു​സാ​ഫ​റാ​ബാ​ദി​ലും ദീ​ർ​കോ​ട്ടി​ലും അ​ഞ്ച് വീ​ത​വും ദ​ദ്യാ​ലി​ൽ ര​ണ്ടു പേ​രു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​ൽ അ​ഞ്ച് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.
200 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. മു​സാ​ഫ​റാ​ബാ​ദി​ലെ പാ​ല​ത്തി​ൽ ലോം​ഗ് മാ​ർ​ച്ച് ത​ട​യാ​നാ​യി സ്ഥാ​പി​ച്ച കൂ​റ്റ​ൻ ക​ണ്ടെ​യ്ന​റു​ക​ൾ പ്ര​തി​ഷേ​ധ​ക്കാ​ർ ന​ദി​യി​ലെ​റി​ഞ്ഞു.