ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഭീകര ബന്ധമുള്ള കേസിലാണ് റെയ്ഡ് നടക്കുന്നതെന്ന് എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
കഴിഞ്ഞ മാസത്തിലടക്കം നിരവധി ഇടങ്ങളിൽ എൻഐഎ പരിശോധന നടത്തുകയും ഭീകരബന്ധവുമായി ബന്ധപ്പെട്ട ചിലരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.
ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ നിരവധി ഉപകരണങ്ങളടക്കം പിടിച്ചെടുത്തിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിലടക്കം ശക്തമായ പരിശോധനയും അന്വേഷണവും നടത്തി വരികയാണ് എൻഐഎ.
ജമ്മു കശ്മീരിനകത്ത് തന്നെ ഭീകരബന്ധവുമായി ബന്ധമുള്ള നിരവധി പേർ പ്രവർത്തികർത്തിക്കുന്നൂവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിവധയിടങ്ങളിലിപ്പോൾ പരിശോധന പുരോഗമിക്കുന്നത്.