/sathyam/media/media_files/2025/08/30/untitled-2025-08-30-11-19-55.jpg)
ജമ്മു: ജമ്മു കശ്മീരിലെ റിയാസിയിലും റംബാനിലും പ്രകൃതി നാശം വിതച്ചു. മണ്ണിടിച്ചിലിലും മേഘവിസ്‌ഫോടനത്തിലും വന്‍ അപകടം സംഭവിച്ചു.
അപകടത്തില്‍ 11 പേര്‍ മരിച്ചു. റംബാനില്‍ മേഘവിസ്‌ഫോടനം മൂലം നാല് പേര്‍ മരിച്ചു, റിയാസിയില്‍ മണ്ണിടിച്ചിലില്‍ ഒരേ കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു.
റിയാസിയില്‍, കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരു വീട് തകര്‍ന്നു. സംഭവത്തില്‍ ഭര്‍ത്താവും ഭാര്യയും അഞ്ച് കുട്ടികളും ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചത് നസീര്‍ അഹമ്മദും ഭാര്യ വസീര്‍ ബീഗവും ആണെന്ന് തിരിച്ചറിഞ്ഞു.
നസീര്‍ അഹമ്മദിന്റെ മകക്കളായ ബിലാല്‍ അഹമ്മദ് (13), മുഹമ്മദ് മുസ്തഫ (11), മുഹമ്മദ് ആദില്‍ (8), മുഹമ്മദ് മുബാറക് (6), മുഹമ്മദ് വസീം (5) എന്നിവരാണ് മരിച്ചത്.
റംബാനിലെ മേഘവിസ്‌ഫോടനത്തില്‍ നാല് പേര്‍ മരിക്കുകയും 5 പേരെ കാണാതാവുകയും ചെയ്തു. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുകയാണ്.
പ്രാദേശിക ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ദുരിതബാധിത പ്രദേശത്തേക്ക് ദുരിതാശ്വാസ, രക്ഷാ സംഘങ്ങളെ ഉടന്‍ അയച്ചിട്ടുണ്ടെന്നും കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ തുടരുകയാണെന്നും അറിയിച്ചു.