കശ്മീര്‍ ടൈംസ് പത്രത്തിന്റെ ഓഫീസില്‍ റെയ്ഡ്; എകെ 47 വെടിയുണ്ടകൾ, വിവിധ പിസറ്റളുകൾ എന്നിവ പിടിച്ചെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചായിരുന്നു റെയ്ഡ്

ജമ്മുവിലെ കശ്മീര്‍ ടൈംസ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ എകെ 47 വെടിയുണ്ടകൾ, പിസ്റ്റളുകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവ പിടിച്ചെടുത്തു

New Update
kasmir-times

ശ്രീനഗര്‍: ജമ്മുവിലെ കശ്മീര്‍ ടൈംസ് ഓഫിസില്‍ നടത്തിയ പരിശോധനയില്‍ എകെ 47 വെടിയുണ്ടകൾ, പിസ്റ്റളുകള്‍, മൂന്ന് ഗ്രനേഡ് ലിവറുകള്‍ എന്നിവ പിടിച്ചെടുത്തു.

Advertisment

 രാജ്യത്തിന്റെ പരമാധികാരത്തിന് ഹാനികരമായ ഉള്ളടക്കം പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ജമ്മുവിലെ റെസിഡന്‍സി റോഡില്‍ സ്ഥിതി ചെയ്യുന്ന പത്രത്തിന്റെ ഓഫീസില്‍ സംസ്ഥാന പൊലീസിന്റെ സ്റ്റേറ്റ് ഇന്‍വസ്റ്റിഗേഷന്‍ (എസ്‌ഐഎ) സംഘം റെയ്ഡ് ചെയ്തത്.

രാവിലെ ആരംഭിച്ച തിരച്ചില്‍ മണിക്കൂറുകള്‍ നീണ്ടു.

ഇന്ത്യയുടെയും കേന്ദ്രഭരണ പ്രദേശത്തിന്റെയും പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തുകയും വിഭജനവാദത്തെ മഹത്വവല്‍ക്കരിക്കുകയും ചെയ്തു എന്നാരോപിച്ച് കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ഭാസിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Advertisment