ശ്രീനഗര്‍: ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം നാലായി. ആറ് സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് സൈന്യത്തിന്റെ പട്രോളിങ് വാഹനവ്യൂഹത്തിനുനേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു.
ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ സൈനിക സംഘങ്ങൾ തിരിച്ചിട്ടുണ്ട്. ഭീകരർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു.
ബദ്‌നോട്ട ഗ്രാമത്തിലാണ് സംഭവം. വാഹനവ്യൂഹത്തിനുനേരെ ഗ്രനേഡ് എറിഞ്ഞശേഷം ഭീകരർ വെടിയുതിർക്കുകയായിരുന്നു.