കൗശാമ്പി: കുളം കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് അഞ്ചു പേര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7:00 മണിയോെ, കൊഖ്രാജ് പ്രദേശത്തെ ടിക്കര്‍ ദീഹ് ഗ്രാമത്തിലാണ് സംഭവം.
മണ്ണിനടിയില്‍ കുടുങ്ങിയ എട്ട് പേരില്‍ 5 പേര്‍ മരിച്ചു. മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണ്. നിലവിളി കേട്ട് ഗ്രാമവാസികള്‍ എത്തി മണ്ണിനടിയില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. അതേസമയം, വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി.
ഗ്രാമവാസികളുടെ സഹായത്തോടെ എല്ലാവരെയും ഒഴിപ്പിച്ചു. ഗുരുതരാവസ്ഥയിലായ എല്ലാവരെയും ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
മംമ്ത (35), ലളിത ദേവി (35), ഉമാ ദേവി (13), ഖുഷി (15), കച്ചാരി ദേവി (70) എന്നിവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു.
അതേസമയം, 40 കാരിയായ മൈന ദേവി, 16 കാരിയായ സ്വപ്ന, 35 വയസ്സുള്ള ആക്രോഷ് കുമാര്‍ എന്നിവര്‍ ചികിത്സയിലാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, പോലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.