ഫിലിം ഡസ്ക്
Updated On
New Update
/sathyam/media/media_files/IOGTQ8nGcaYKeF3k4lWT.jpg)
അമൃത്സർ: നടി കവിത ചൗധരി(67) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമൃത്‍സറിലെ പാര്‍വതി ദേവി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഉടാന്‍ സീരിയലിലൂടെ ശ്രദ്ധേയയാണ്.
Advertisment
ദൂരദർശനിൽ 1989 സംപ്രേഷണം ചെയ്ത ഉഡാനിൽ ഐപിഎസ് ഓഫീസർ കല്യാണി സിങ് എന്ന കഥാപാത്രത്തെയാണ് കവിത ചൗധരി അവതരിപ്പിച്ചത്. കവിത ചൗധരി തന്നെയാണ് സീരിയല്‍ എഴുതി സംവിധാനം ചെയ്തത്.
കൂടാതെ സര്‍ഫിന്റെ പരസ്യത്തിലെ ലളിതാ ജിയുടെ വേഷത്തിലൂടെയും കവിത ടെലിവിഷൻ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.