മഹാത്മാ ഗാന്ധിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്ന ഭേദഗതി ഭരണഘടനയ്‌ക്കെതിരായ ആക്രമണമെന്ന് കെ.സി വേണുഗോപാൽ. വേതനത്തിന്റെ 40% സംസ്ഥാനങ്ങൾ വഹിക്കണമെന്ന വ്യവസ്ഥ സാമ്പത്തികഭാരം വർധിപ്പിക്കും. 125 ദിവസത്തെ തൊഴിൽ വാഗ്ദാനം പൊള്ളയെന്നും പാർലമെന്റിൽ തുറന്നടിച്ച് കെ.സി

New Update
kc parliment

ഡൽഹി:മഹാത്മാ ഗാന്ധിയുടെ പേരിലുള്ള ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പാര്‍ലമെന്റില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

രാജ്യത്തെ സാധാരണക്കാരുടെ തൊഴില്‍ അവകാശം ഉറപ്പാക്കിയ പദ്ധതിയെ മോദി സര്‍ക്കാര്‍ ഭേദഗതിയിലൂടെ അട്ടിമറിച്ചുവെന്നും തൊഴിലുറപ്പെന്നത് കടലാസില്‍ മാത്രമാക്കി ചുരുക്കിയെന്നും കെ.സി തുറന്നടിച്ചു. 


ഭേദഗതി ബില്ലിലൂടെ തൊഴിലുറപ്പ് വേതനത്തിന്റെ 40 ശതമാനം സംസ്ഥാന വഹിക്കണമെന്നത് സാമ്പത്തിക ഭാരം വര്‍ധിപ്പിക്കുന്നതാണ്. അതിനാല്‍ 125 ദിവസത്തെ പ്രവര്‍ത്തിദിനമെന്ന പൊള്ളയായ വാഗ്ദാനം ഒരിക്കലും നടക്കില്ല. 


This is targeted legislation': Congress general secretary KC Venugopal on  Waqf Amendment Bill | Delhi News - The Times of India

പ്രധാനമന്ത്രി എല്ലാ ദിവസവും വലിയ ബഹുമാനത്തോടെ ഗാന്ധിജിയെ കുറിച്ച് സംസാരിക്കുകയും അതിനുശേഷം ഗാന്ധിജിയുടെ പേര് പദ്ധതിയില്‍ നിന്ന് നീക്കാന്‍ നിയമനിര്‍മ്മാണം നടത്തുകയാണെന്ന് കെ സി വേണുഗോപാല്‍ പരിഹസിച്ചു.   

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്ത മന്ത്രി എന്ന് നിലയില്‍ മന്ത്രി ശിവരാജ് ചവാന്റെ നാമം ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment