ശബരിമലയിൽ പോറ്റിയെ കയറ്റിയത് കെ.സി വേണുഗോപാൽ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച നീക്കം പാളി. പിന്നാലെ ഓൺലൈൻ മാധ്യമത്തെ കൂട്ടുപിടിച്ച് കെ.സിയെ തകർക്കാൻ നീക്കവുമായി ഇടതുപക്ഷം. കെ.സി വേണുഗോപാലുമായി നേർക്കുനേർ അങ്കം കുറിച്ച് സിപിഎം. കെസിയെ എൽഡിഎഫ് ഭയപ്പെടുന്നതെന്തിന് ?

New Update
kc venugopal

ന്യൂഡൽഹി: ശബരിമലയിൽ പോറ്റിയെ കയറ്റിയത് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി  വേണുഗോപാൽ എം.പി ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച നീക്കം പാളിയതോടെ ഓൺലൈൻ മാധ്യമത്തെ കൂട്ടുപിടിച്ച് കെ സി വേണുഗോപാലിനെ തകർക്കാൻ നീക്കവുമായി ഇടതുപക്ഷം.

Advertisment

സാമ്പത്തികം അല്ലെങ്കിൽ പെണ്ണ് കേസ്  ഇതിൽ ഏതെങ്കിലും ഒന്നിൽപ്പെടുത്തിയാൽ ഒരു നേതാവിന്റെ വിശ്വാസ്യത തകർക്കാമെന്ന നാറി പുളിച്ച പഴയ രാഷ്ട്രീയ തന്ത്രം വീണ്ടും പയറ്റുകയാണ് ശത്രുക്കളെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു.


വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളി കെ.സി വേണുഗോപാൽ തന്നെയെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ തരംതാണ നീക്കങ്ങൾക്കു പിന്നിൽ. 


ശബരിമലയിൽ പോറ്റിയെ കയറ്റിയത് കെ സി ആണെന്ന് വ്യരുത്തി തീർക്കാൻ ശ്രമം നടന്നിരുന്നു. ഈ നീക്കം പാളിയപ്പോഴാണ് അപവാദ പ്രചരങ്ങളുമായി ചിലർ കെ.സി വേണുഗോപാലിനെതിരെ ഒളിപ്പോര് നടത്തുന്നതെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു.

നേർക്കുനേർ നിന്ന് രാഷ്ട്രീയം പറയാൻ ധൈര്യം ഇല്ലാത്ത ഇത്തരം കോമാളികൾ ചെളി വാരി എറിഞ്ഞാൽ തകരുന്നതല്ല കെസി വേണുഗോപാൽ എന്ന രാഷ്ട്രീയ നേതാവിന്റെ അഞ്ചു പതിറ്റാണ്ട് കാലത്തെ സംശുദ്ധ പൊതു ജീവിതം.


കോണ്‍ഗ്രസിലെ യഥാര്‍ഥ ഭീഷണി ശബ്ദമുള്ള നേതാക്കളല്ല. ശബ്ദങ്ങള്‍ക്കു പിന്നിലെ ബുദ്ധിയാണ്. ഇതോടെയാണു കെ.സി. വേണുഗോപാലിനെ ലക്ഷ്യമിടാന്‍ ഇടതു പക്ഷത്തെ പ്രേരിപ്പിക്കുന്നത്. 


ഇടതുപക്ഷം ഭയപ്പെടുന്നത് അച്ചടക്കമുള്ള ഒരു കോണ്‍ഗ്രസിനെയാണ്. കോണ്‍ഗ്രസിനെ ഒറ്റെക്കെട്ടാക്കുന്നതിലെ 'മാസ്റ്റര്‍ ബ്രെയിന്‍' എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കൂടിയായ കെ.സി. വേണുഗോപാല്‍ എം.പിയാണ്. 

ഇതാണ് ഇടതുപക്ഷത്തിന്റെ ആക്രമണദിശ മാറുന്നതിനു കാരണമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

Advertisment