പാര്‍ലമെന്റില്‍ വൈക്കം സത്യഗ്രഹ സ്മരണകള്‍ ഉണര്‍ത്തി കെസി വേണുഗോപാല്‍ എംപി. ഗാന്ധിജി - ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷിക സ്മരണയില്‍ സ്റ്റാമ്പും നാണയവും പുറത്തിറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റില്‍ ശൂന്യവേളയിലെ ചര്‍ച്ചയിലാണു കെസി ഇക്കാര്യം ഉന്നയിച്ചത്

1925 മാര്‍ച്ച് 12 ന് ശിവഗിരിയിലെ ഈ മഹത്തായ കൂടിക്കാഴ്ച കേരളീയ സമൂഹത്തിലാകെ വലിയ ചലനമാണതു സൃഷ്ടിച്ചത്. ജാതി വിവേചനത്തിനെതിരായ പോരാട്ടമായ വൈക്കം സത്യാഗ്രഹ കാലത്താണു ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചത്. 

New Update
kc venugopal-3
Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി: വൈക്കം സത്യഗ്രഹ സ്മരണകള്‍ പാര്‍ലമെന്റില്‍ ഉണര്‍ത്തി കെ.സി വേണുഗോപാല്‍ എം.പി. ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിജിയും തമ്മില്‍ ശിവഗിരിയില്‍ നടത്തിയ കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് അതിന്റെ സ്മരണാര്‍ഥം ഒരു സ്റ്റാമ്പും നാണയവും പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നു കെ.സി വേണുഗോപാല്‍ എം.പി. പാര്‍ലമെന്റില്‍ ശൂന്യവേളയിലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. 

Advertisment

ഗാന്ധിജി ഗുരു കൂടിക്കാഴ്ച കേരള നവോഥാന ചരിത്രത്തിലെ നിര്‍ണായക സ്വാധീനം ചെലുത്തിയ ഒന്നാണ്. ജാതി വിവേചനം, തൊട്ടുകൂടായ്മ തുടങ്ങിയ ഉച്ചനീചത്വങ്ങളും അക്രമങ്ങളും ഇല്ലാതാക്കി സാമൂഹിക സമത്വം യാഥാര്‍ഥ്യമാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചാണു ഗാന്ധിജിയും ഗുരുവും ആശയവിനിമയം നടത്തിയത്. 


1925 മാര്‍ച്ച് 12 ന് ശിവഗിരിയിലെ ഈ മഹത്തായ കൂടിക്കാഴ്ച കേരളീയ സമൂഹത്തിലാകെ വലിയ ചലനമാണതു സൃഷ്ടിച്ചത്. ജാതി വിവേചനത്തിനെതിരായ പോരാട്ടമായ വൈക്കം സത്യാഗ്രഹ കാലത്താണു ഗാന്ധിജി ശിവഗിരി സന്ദര്‍ശിച്ചത്. 

'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തിലൂടെ ജാതി അസമത്വത്തിന്റെ അടിത്തറ ഇളക്കിയ വ്യക്തിത്വമാണു ശ്രീനാരായണ ഗുരു. ഈ കൂടിക്കാഴ്ച ലളിതമായിരുന്നെങ്കിലും വളരെ ശക്തമായിരുന്നു. ഇരുവരുടെയും കൂടിക്കാഴ്ചയിലെ സംഭാഷണം സാമൂഹിക നീതിക്കായുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ ഒരു വഴിത്തിരിവായി മാറി. 


ഗുരുവിനെ കണ്ടുമുട്ടാനും അദ്ദേഹത്തില്‍ നിന്നു പഠിക്കാനും സാധിച്ചതു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണെന്നാണു ഗാന്ധിജി ഇതിനെ വിശേഷിപ്പിച്ചത്. ഈ കൂടിക്കാഴ്ച ചരിത്രത്തിലെ കേവലം ഒരു നിമിഷം മാത്രമായിരുന്നില്ല. അത് ഇന്ത്യയുടെ ധാര്‍മ്മിക ദിശാസൂചികയായിരുന്നു. 


സമത്വമില്ലാത്ത സ്വാതന്ത്ര്യം അര്‍ഥശൂന്യമാണെന്നും രാഷ്ട്രീയ സ്വാതന്ത്ര്യത്തോളം തന്നെ പ്രധാനമാണു സാമൂഹിക പരിഷ്‌കരണമെന്നും ആശയ സംവാദത്തിലൂടെ നമ്മെ പഠിപ്പിച്ച ഒരു മഹത്തര കൂടിക്കാഴ്ച കൂടിയായിരുന്നത്. 

ഈ കൂടിക്കാഴ്ചയുടെ  പ്രാധാന്യം ഉള്‍ക്കൊണ്ട് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കെ.സി വേണുഗോപാല്‍ പാര്‍ലമെന്റിലെ ശൂന്യവേളയിലെ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

Advertisment