/sathyam/media/media_files/2025/12/29/dk-sivakumar-kc-venugopal-sidharamayya-r-ashoka-2025-12-29-18-13-36.jpg)
കോട്ടയം: കർണാടക സർക്കാരിനെതിരെ പ്രയോഗിക്കാൻ ബിജെപി തക്കം പാർത്തിരുന്ന വിഷയത്തിൽ അതിവേഗ ഇടപെടലിലൂടെ രക്ഷകനായി വീണ്ടും കെസി വേണുഗോപാൽ എംപി.
ബംഗളൂരുവിലെ യെലഹങ്കിലെ കോഗിലു ലേയ്ഔട്ടിലെ വിവാദമായ കുടിയൊഴിപ്പിക്കല്‍ നടപടിയിലാണ് സർക്കാരിനെതിരെ ജനരോക്ഷം തിരിച്ചുവിടാൻ പ്രതിപക്ഷം 'ജാഗ്രതയോടെ' കാത്തിരുന്നിടത്ത് കെ.സി വേണുഗോപാലിന്റെ ഇടപെടല്‍ നിര്‍ണായകമായി മാറിയത്.
കോഗിലു ലേയ്ഔട്ടിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം താമസ സൗകര്യം രണ്ടുദിവസത്തിനകം തന്നെ സജ്ജീകരിക്കുന്നതിനും അവിടേക്ക് അവര്‍ക്ക് മാറി താമസിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉടനടി ഏർപ്പാടാക്കാനുമാണ് ഹൈക്കമാൻഡ് താല്പര്യപ്രകാരം വേണുഗോപാല്‍ കർണാടക സർക്കാരിന് നിർദേശം നൽകിയത്.
അനധികൃതമായ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നതെങ്കിലും മനുഷ്യാവകാശങ്ങള്‍ക്കും മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്‍കിക്കൊണ്ട് മാത്രമായിരിക്കണം ഇത്തരം നടപടി സ്വീകരിക്കേണ്ടതെന്ന് വേണുഗോപാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോടും പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി.കെ ശിവകുമാറിനോടും നിർദേശിക്കുകയായിരുന്നു.
/filters:format(webp)/sathyam/media/media_files/2025/02/17/aMco6dSNo8gKur1dwBWx.jpg)
ഇടപെടൽ ഹൈക്കമാൻഡ് നിർദേശപ്രകാരം ആണെന്നും പ്രശ്നം സർക്കാരിനെതിരെ തിരിച്ചുവിടാൻ പ്രതിപക്ഷം കാത്തിരിക്കുകയാണെന്ന് തിരിച്ചറിയണമെന്നും കെസി ഇരു നേതാക്കളെയും ധരിപ്പിച്ചു.
ഇതോടെ അതിവേഗ ഇടപെടലുകളാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയത്. കുടിയൊഴിപ്പിക്കപ്പെട്ട എല്ലാവരെയും പുനരധിവസിപ്പിക്കും എന്ന് കര്‍ണാടക സര്‍ക്കാര്‍ കെ.സിക്ക് ഉറപ്പ് നല്‍കി. 185 കുടുംബങ്ങള്‍ക്ക് ഇന്ന് പുതിയ താമസസ്ഥലത്തേക്ക് മാറാനാകുമെന്നാണ് കരുതുന്നത്.
ആദ്യം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി സംസാരിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം പ്രവര്‍ത്തകസമിതി യോഗത്തിനായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി വേണുഗോപാല്‍ വിഷയത്തിൽ പ്രത്യേക കൂടിക്കാഴ്ച നടത്തുകയായിരുന്നു.
തുടര്‍ന്ന് കര്‍ണാടക ഭവന കാര്യ മന്ത്രി സമീര്‍ അഹമ്മദുമായും കെസി വേണുഗോപാൽ ഫോണില്‍ സംസാരിച്ചു. ദുരിതബാധിതരെ അടിയന്തരമായി നേരില്‍ സന്ദര്‍ശിക്കാനും അവര്‍ക്ക് ആവശ്യമായ അടിയന്തര സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കി നല്‍കാനും അദ്ദേഹം മന്ത്രിയോട് നിര്‍ദേശിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/29/zameer-ahmed-2025-12-29-18-18-35.jpg)
മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും കൂടിയാലോചിച്ച് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് പകരം താമസ സൗകര്യം രണ്ടു ദിവസത്തിനകം തന്നെ സജ്ജീകരിക്കുന്നതിനും അവിടേക്ക് അവര്‍ക്ക് മാറി താമസിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്തണമെന്നും മന്ത്രിയോട് വേണുഗോപാല്‍ നിര്‍ദേശിച്ചു.
വിഷയത്തിൽ ഹൈക്കമാൻഡ് ഗൗരവപൂർണമായ ഇടപെടലാണ് നടത്തുന്നതെന്ന് മനസിലാക്കിയ മന്ത്രി ഇന്നലെ നേരില്‍ പോയി ദുരിതബാധിതരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് ആവശ്യമായ പാര്‍പ്പിടസൗകര്യങ്ങള്‍ സജ്ജീകരിച്ചുവരികയാണെന്നും നടപടി റിപ്പോർട്ട് സഹിതം കെസിയെ അറിയിച്ചു.
ഇതിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നതതല യോഗം വിളിക്കുകയും, ബിബിഎംപി കമ്മീഷണര്‍ക്ക് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അടിയന്തര സഹായം എത്തിക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.
തുടര്‍ന്ന് ഇന്ന് മുഖ്യമന്ത്രി ബാംഗ്ലൂരില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം കുടിയിറക്കപ്പെട്ടവര്‍ക്ക് പകരം താമസസൗകര്യങ്ങള്‍ ഇന്ന് തന്നെ ഏര്‍പ്പാടാക്കി നല്‍കാനാണ് നീക്കം. ഭവന കാര്യമന്ത്രി സമീര്‍ അഹമ്മദ് ഖാന്‍ നേരിട്ടാകും ദുരിത ബാധിതരെ പുതിയ ഭവനങ്ങളില്‍ എത്തിക്കുക. ഇതും കെസിയുടെ ഇടപെടലിനെ തുടർന്നുള്ള ജനകീയ നീക്കമാണ്.
/filters:format(webp)/sathyam/media/media_files/2025/11/18/kc-venugopal-2025-11-18-22-32-44.jpg)
കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് അടിയന്തര പുനരധിവാസത്തിന് ദ്രുതഗതിയിലുള്ള ഇടപെടലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിയത്. കർണാടകയുടെ ചുമതല വഹിച്ചിരുന്ന എ ഐ സിസി ജനറൽ സെക്രട്ടറി എന്ന നിലയിൽ കർണാടക രാഷ്ട്രീയത്തിന്റെ അടിയൊഴുക്കുകൾ സംസ്ഥാന നേതാക്കളേക്കാൾ ഹൃദ്യസ്ഥമാക്കിയ നേതാവാണ് കെസി വേണുഗോപാൽ.
ഇതോടെ, പ്രശ്നത്തിൽ വേണുഗോപാലിന്റെ ഇടപെടലാണ് കാര്യങ്ങൾ തങ്ങളുടെ വരുതിയിൽ നിന്നും കൈവിട്ട് പോകാൻ കാരണമെന്ന് മനസിലാക്കിയ ബിജെപി സംസ്ഥാന നേതൃത്വം രണ്ടു ദിവസമായി വേണുഗോപാലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
കർണാടകയുടെ കാര്യങ്ങളിൽ ഇടപെടാൻ കെ.സി.വേണുഗോപാൽ ആരാണ്..?, സൂപ്പർ മുഖ്യമന്ത്രിയോ..?, കർണാടക കാര്യങ്ങളിൽ ഡൽഹിയിൽ നിന്നുള്ള തീട്ടൂരം വേണ്ട, ഇത് രാഹുലിന്റെ കോളനിയല്ലെന്നാണ് പ്രതിപക്ഷ നേതാവ് ആർ അശോക ആഞ്ഞടിച്ചത്.
കർണാടക ഭരിക്കുന്നത് ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയും മന്ത്രിസഭയുമാണെന്നും ഡൽഹിയിൽ ഇരിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്നും അശോക പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/29/r-ashoka-2025-12-29-18-19-43.jpg)
ഇത്തരം സമ്മർദ തന്ത്രങ്ങൾ വ്യക്തമായ കടന്നുകയറ്റവും ഫെഡറലിസത്തോടുള്ള അവഹേളനവുമാണ്. കർണാടകയുടെ ആത്മാഭിമാനവും ഭരണാവകാശവും ഡൽഹിയിലിരിക്കുന്ന പാർട്ടി മാനേജർമാരെ സന്തോഷിപ്പിക്കാൻ അടിയറ വയ്ക്കാനാവില്ല. രാഹുൽ ഗാന്ധിയുടെയും കൂട്ടരുടെയും കോളനികളിലൊന്നല്ല കർണാടക.’’ - അശോക പറഞ്ഞു.
ഇതേ തുടർന്ന് നേതൃത്വത്തിന്റെ ആഹ്വാന പ്രകാരം വേണുഗോപാലിനെതിരെ കർണാടകയിൽ വ്യാപക സൈബർ ആക്രമണമാണ് ബിജെപി അഴിച്ചു വിട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ സിദ്ധരാമയ്യയെയും ശിവകുമാറിനെയും ലക്‌ഷ്യം വച്ച ആക്രമണങ്ങൾ ആണ് ഇപ്പോൾ കെസി വേണുഗോപാലിനെതിരെ കർണാടക ബിജെപി അഴിച്ചു വിട്ടിരിക്കുന്നത്.
കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ എപ്പോഴൊക്കെ പ്രതിസന്ധയില്‍ അകപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ഒരു രക്ഷകനായി മറിയിട്ടുണ്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എം.പി. ഭരണ പരമായ തര്‍ക്കങ്ങളാണെങ്കിലും ജനങ്ങളുടെ പ്രശ്‌നങ്ങളാണെങ്കിലും കര്‍ണാടക സര്‍ക്കാരിന്റെ അവസാന വാക്കായി മാറുകയാണ് വേണുഗോപാല്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us