/sathyam/media/media_files/2026/01/03/kc-venugopal-mp-delhi-2026-01-03-16-17-09.jpg)
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ പ്രക്രിയ ഉടന്‍ ആരംഭിക്കുമെന്നും സ്ഥാനാര്‍ഥികളെ ആവുന്നത്ര നേരത്തെ തീരുമാനിക്കുമെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി.
2021-ലെ സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം പേര്‍ 50 വയസില്‍ താഴെയുള്ള ചെറുപ്പക്കാരായിരുന്നു. കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നല്‍കാത്തത്ര യുവപ്രാതിനിധ്യമാണു കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്.
ചെറുപ്പക്കാര്‍ക്ക് ഇത്തവണയും പ്രാധാന്യം നല്‍കും. കേരളം മാറ്റം ആഗ്രഹിക്കുന്നുണ്ട്. ആ മാറ്റത്തിനായി കോണ്‍ഗ്രസ് തയ്യാറാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2026/01/03/kc-venugopal-delhi-2026-01-03-16-21-45.jpg)
വയനാട്ടില്‍ നടക്കുന്ന ക്യാമ്പില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുവായ രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും, ക്യാമ്പയിന്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകണം എന്നതില്‍ കൃത്യമായ രൂപം നല്‍കും.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ഉണ്ടായ വിജയം വിലയിരുത്തും. എവിടെയെങ്കിലും പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവ പരിശോധിക്കും.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ ഒറ്റ ലക്ഷ്യം മാത്രമേയുള്ളൂ - കഴിഞ്ഞ 10 വര്‍ഷക്കാലമായി കേരളത്തിലെ ജനങ്ങള്‍ക്കു ദുരിതം സമ്മാനിച്ച സര്‍ക്കാരില്‍ നിന്നു മോചനം നേടാന്‍ ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ചു പാര്‍ട്ടിയെയും മുന്നണിയെയും മുന്നോട്ടു കൊണ്ടുപോകുക.
ഇതില്‍നിന്നു ശ്രദ്ധ തിരിക്കുന്ന ഒരു ശ്രമങ്ങള്‍ക്കും ക്യാമ്പില്‍ സ്ഥാനം ഉണ്ടാകില്ല. കോണ്‍ഗ്രസ് വയനാട്ടില്‍ വാഗ്ദാനം ചെയ്ത വീടുകളുടെ സ്ഥലം രജിസ്‌ട്രേഷന്‍ ഇതിനകം നടന്നു കഴിഞ്ഞു. വരും ദിവസങ്ങളില്‍ തന്നെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായി വരെ എന്തൊക്കെ പ്രലോഭനങ്ങള്‍ നല്‍കാന്‍ സിപിഎം തയ്യാറാകുന്നുവെന്നത് അവര്‍ തന്നെ തുറന്നു കാട്ടിയിരിക്കുകയാണ്. കിട്ടുന്ന എല്ലാ വഴികളും തേടുന്നതാണ് അവരുടെ പുതിയ മാര്‍ക്‌സിസം തിയറി.
ഒരു മാധ്യമ പ്രവര്‍ത്തകനും ഭീകരവാദിയല്ല. മാധ്യമ പ്രവര്‍ത്തകര്‍ നമ്മളെ വിമര്‍ശിക്കും. ചിലപ്പോള്‍ വിമര്‍ശനം അതിരു കടന്നേക്കാം. അതിരെവിടെയെന്നു നിശ്ചയിക്കേണ്ടതു മാധ്യമ പ്രവര്‍ത്തകരാണ്. നമ്മള്‍ അല്ല. മാധ്യമങ്ങളെ മുഴുവനായി മോശമായി ചിത്രീകരിക്കുന്ന സമീപനത്തോട് യോജിപ്പില്ല.
ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് യഥാര്‍ഥ കള്ളന്മാരെ ജനം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും കൂടുതല്‍ പേരുകള്‍ പുറത്തുവരും.
ഇത് വിശ്വാസത്തിനെതിരെയുള്ള ഒരു കടന്നാക്രമണമാണ്. ഈശ്വര വിശ്വാസമില്ലാത്തവര്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കുമ്പോള്‍ അവര്‍ക്ക് ദൈവത്തോടല്ല, ദൈവത്തിന്റെ മുമ്പിലുള്ള സ്വര്‍ണത്തോടായിരിക്കും ഭക്തിയെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us