കേദാർനാഥ് മുതൽ ഗുൽമാർഗ് വരെ സീസണിലെ ആദ്യ മഞ്ഞുവീഴ്ച

കേദാർനാഥ് മുതൽ ഗുൽമാർഗ്, മണാലി വരെയുള്ള പ്രദേശങ്ങളിലെ മഞ്ഞ് വീഴ്ച വിനോദസഞ്ചാരികളെ വളരെയധികം ആകർഷിച്ചു

New Update
kedannath

കേദാർനാഥ്:  ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, കാശ്മീർ എന്നിവിടങ്ങളിൽ ഈ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന കാഴ്ചയാണ് കാണാനായത്.  ഇത് ശൈത്യകാലത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നത്.

Advertisment

കേദാർനാഥ് മുതൽ ഗുൽമാർഗ്, മണാലി വരെയുള്ള പ്രദേശങ്ങളിലെ മഞ്ഞ് വീഴ്ച വിനോദസഞ്ചാരികളെ വളരെയധികം ആകർഷിച്ചു. 

ശൈത്യകാല വിനോദങ്ങൾക്ക് ഏറെ പ്രശസ്തമായ ഗുൽമാർഗിലെ ഉയർന്ന പ്രദേശങ്ങളിൽ വെള്ളപുതച്ച് കിടക്കുകയാണ്.  മഴക്കാല നഷ്ടങ്ങൾക്ക് ശേഷം ശക്തമായ ടൂറിസം സീസണിനായുള്ള പ്രതീക്ഷകളെ പുനരുജ്ജീവിപ്പിച്ചു.

വടക്കൻ കശ്മീരിലെ ബാരമുള്ള ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ്  ഈ സീസണിലെ ആദ്യ മഞ്ഞുവീഴ്ചയുണ്ടായത്. മഞ്ഞുവീഴ്ചയെത്തുടർന്ന് താഴ്‌വരയിലെങ്ങും താപനില ഏറെ താഴ്ന്നു. 

Advertisment