/sathyam/media/media_files/2025/12/18/ak52mkdo_kgf_625x300_18_december_25-2025-12-18-21-35-43.webp)
ഹൈദരാബാദ്: കെ​ജി​എ​ഫി​ന്‍റെ സ​ഹ​സം​വി​ധാ​യ​ക​ന്‍ കീ​ര്‍​ത്ത​ന്‍ നാ​ദ​ഗൗ​ഡ​യു​ടെ മ​ക​ന്‍ സോ​നാ​ര്‍​ഷ് നാ​ദ​ഗൗ​ഡ ലി​ഫ്റ്റി​ല്‍ കു​ടു​ങ്ങി മ​രി​ച്ചു. നാ​ല് വ​യ​സാ​യി​രു​ന്നു. ന​ട​നും ആ​ന്ധ്രാ​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ പ​വ​ന്‍ ക​ല്യാ​ണ്‍ ആ​ണ് വാ​ര്‍​ത്ത സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം.
തെ​ലു​ങ്കി​ലും ക​ന്ന​ഡ​യി​ലും സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന കീ​ർ​ത്ത​ൻ നാ​ദ​ഗൗ​ഡ​യു​ടെ കു​ടും​ബ​ത്തി​ൽ സം​ഭ​വി​ച്ച ഈ ​ദു​ര​ന്തം ത​ന്നെ അ​ഗാ​ധ​മാ​യി ദുഃ​ഖി​പ്പി​ക്കു​ന്നു എ​ന്ന് പ​വ​ൻ ക​ല്യാ​ൺ കു​റി​ച്ചു.
നാ​ല​ര വ​യ​സ്സു​കാ​ര​നാ​യ സോ​ണാ​ർ​ഷി​ന്‍റെ മ​ര​ണ​വാ​ർ​ത്ത​യി​ൽ താ​ൻ അ​തീ​വ ദുഃ​ഖി​ത​നാ​ണെ​ന്നും, ഈ ​ദുഃ​ഖ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ദ​മ്പ​തി​ക​ൾ​ക്ക് ശ​ക്തി ന​ൽ​കാ​ൻ സ​ർ​വ​ശ​ക്ത​നോ​ട് പ്രാ​ർ​ഥി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം അ​നു​ശോ​ചി​ച്ചു.
പ്ര​ശാ​ന്ത് നീ​ലി​ന്‍റെ കെ​ജി​എ​ഫ്, സ​ലാ​ർ എ​ന്നി​വ​യു​ടെ സെ​ക്ക​ൻ​ഡ് യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ, സ​ഹ​സം​വി​ധാ​യ​ക​ൻ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​ലൂ​ടെ​യാ​ണ് കീ​ർ​ത്ത​ൻ നാ​ദ​ഗൗ​ഡ ശ്ര​ദ്ധേ​യ​നാ​യ​ത്.
മൈ​ത്രി മൂ​വി മേ​ക്കേ​ഴ്​സും പ്ര​ശാ​ന്ത് നീ​ലും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഒ​രു ഹൊ​റ​ർ സി​നി​മ​യി​ലൂ​ടെ തെ​ലു​ങ്കി​ൽ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു കീ​ർ​ത്ത​ൻ. ഈ ​ചി​ത്രം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ലോ​ഞ്ച് ചെ​യ്ത​ത്. അ​തി​നി​ടെ​യാ​ണ് മ​ക​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us