ഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി 'ഓപ്പറേഷന്‍ ലോട്ടസ്' നടത്തുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്. ദേശീയ തലസ്ഥാനത്ത് ബിജെപി വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഡിസംബര്‍ 15 മുതല്‍ ബിജെപി ഈ ഓപ്പറേഷന്‍ സംഘടിപ്പിച്ച് വരികയാണെന്നും കേജ്രിവാള്‍ ആരോപിച്ചു
'ബിജെപി ഡല്‍ഹിയിലെ പരാജയം ഇതിനകം അംഗീകരിച്ചു, അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ വിശ്വാസയോഗ്യമായ മറ്റ് സ്ഥാനാര്‍ത്ഥികളോ ഇല്ല.
എന്ത് വിലകൊടുത്തും തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ അവര്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള സത്യസന്ധമല്ലാത്ത തന്ത്രങ്ങളാണ് അവലംബിക്കുന്നത്. കേജ്രിവാള്‍ അവകാശപ്പെട്ടു.
എന്റെ ന്യൂഡല്‍ഹി അസംബ്ലി മണ്ഡലത്തില്‍, ഡിസംബര്‍ 15 മുതല്‍ ഓപ്പറേഷന്‍ ലോട്ടസ് സജീവമാണ്. ഈ 15 ദിവസത്തിനുള്ളില്‍ 5,000 വോട്ടര്‍മാരെ ഇല്ലാതാക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു
കൂടാതെ, 7,500 വോട്ടര്‍മാരെ ചേര്‍ക്കുന്നതിനുള്ള അപേക്ഷകളും ഫയല്‍ ചെയ്തിട്ടുണ്ട്. 12% വോട്ടുകളില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു.