ഡല്‍ഹി: ആം ആദ്മി പാര്‍ട്ട ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) ദേശീയ കോര്‍ഡിനേറ്റര്‍ ആകാശ് ആനന്ദ്.
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്ഡ്‌ലി നിയോജക മണ്ഡലത്തില്‍ നടന്ന ഒരു റാലിയില്‍ സംസാരിച്ച ആകാശ് ആനന്ദ്, കെജ്രിവാളിന്റെ നടപ്പാക്കാത്ത വാഗ്ദാനങ്ങളെ 'ദ്രൗപതിയുടെ സാരി'യോട് ഉപമിച്ചു
കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ അനന്തമായി നീളുന്നുവെന്നും എന്നാല്‍ ഒരിക്കലും പാലിക്കപ്പെടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ആനന്ദിന്റെ വിവാദ പരാമര്‍ശം രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് എഎപി സര്‍ക്കാരിന്റെ ഭരണം ജനങ്ങളോടുള്ള വഞ്ചനയെന്ന് മുദ്രകുത്തി
ഏത് പാര്‍ട്ടിയായാലും ശരി, ഞങ്ങള്‍ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പരാജയങ്ങള്‍ ഓരോന്നായി ഉയര്‍ത്തിക്കാട്ടാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപിയും മറ്റുള്ള പാര്‍ട്ടികളും ഇതേ വിഷയങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
റോഡുകള്‍, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം, ഡിടിസി ബസുകള്‍, സമ്പദ്വ്യവസ്ഥ എന്നിങ്ങനെയുള്ള വികസനപ്രശ്നങ്ങള്‍ക്ക് കോണ്‍ഗ്രസ് എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ആകാശ് ആനന്ദിന്റെ പരാമര്‍ശങ്ങളോട് പ്രതികരിച്ചുകൊണ്ട് സന്ദീപ് ദീക്ഷിത് പറഞ്ഞു.
കഴിഞ്ഞ 10-15 ദിവസങ്ങളായി ഞങ്ങള്‍ കെജ്രിവാളിന്റെ കെടുകാര്യസ്ഥതയും പൊള്ളയായ വാഗ്ദാനങ്ങളും തുറന്നുകാട്ടുകയാണ്. ഒരു കാലത്ത് അദ്ദേഹത്തെ സമര്‍ത്ഥനായ ഭരണാധികാരിയായി കണക്കാക്കിയിരുന്ന ഇന്ത്യാ മുന്നണി പാര്‍ട്ടികള്‍ പോലും അദ്ദേഹത്തിന്റെ ഭരണത്തിന്റെ വഞ്ചന തിരിച്ചറിയുന്നു.
നുണകളിലും പരസ്യങ്ങളിലും മാത്രമാണ് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ നിലനിന്നതെന്നും കെജ്രിവാളിന്റെ നേതൃത്വത്തില്‍ വ്യാപകമായ അഴിമതി നടന്നതായും ദീക്ഷിത് ആരോപിച്ചു
'അരവിന്ദ് കെജ്രിവാള്‍ ഭരണഘടനാ വിരുദ്ധനും അംബേദ്കര്‍ വിരുദ്ധനുമാണ്. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഒരിക്കലും പാലിക്കാത്ത വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുവെന്നും ആകാശ് ആനന്ദ് ആരോപിച്ചു.
'കെജ്രിവാളിന്റെ വാഗ്ദാനങ്ങള്‍ ദ്രൗപതിയുടെ സാരി പോലെയാണ്, നിങ്ങള്‍ എത്ര വലിച്ചാലും അത് അവസാനിക്കുന്നില്ല. ഈ വാഗ്ദാനങ്ങള്‍ ഒരിക്കലും പാലിക്കപ്പെടില്ല.
കെജ്രിവാളിന്റെ ഭരണത്തില്‍ ആത്മാര്‍ത്ഥതയും ഉത്തരവാദിത്തവും ഇല്ലെന്നും ഡല്‍ഹിയിലെ പൗരന്മാരുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു
ബിഎസ്പിയും കോണ്‍ഗ്രസും എഎപിക്കെതിരായ വിമര്‍ശനം ശക്തമാക്കിയതോടെ ഡല്‍ഹിയിലെ രാഷ്ട്രീയ പോരാട്ടം ശക്തമാകുകയാണ്.