ഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സ്വകാര്യ സുരക്ഷയില്‍ നിന്ന് പഞ്ചാബ് പോലീസിനെ നീക്കം ചെയ്ത് ഗുജറാത്ത് പോലീസിലെ ഉദ്യോഗസ്ഥരെ സംഘത്തില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അവകാശപ്പെട്ട് ആം ആദ്മി നേതാവ്. ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ്യത്തെയും അദ്ദേഹം ചോദ്യം ചെയ്തു.
വ്യാഴാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനും ഡല്‍ഹി പോലീസും കെജ്രിവാളിന്റെ സുരക്ഷാ കവറേജില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ നീക്കം ചെയ്യാന്‍ പഞ്ചാബ് പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു
രണ്ട് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന കെജ്രിവാളിനുള്ള സുരക്ഷാ ക്രമീകരണം നിയമവിരുദ്ധമായിരുന്നുവെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
ശനിയാഴ്ച എഎപി ദേശീയ കണ്‍വീനര്‍ എക്സില്‍ ഗുജറാത്ത് പോലീസ് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെക്കുകയും അതില്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
'ഗുജറാത്ത് പോലീസിന്റെ ഉത്തരവ് വായിക്കൂ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹിയില്‍ നിന്ന് പഞ്ചാബ് പോലീസിനെ നീക്കം ചെയ്ത് ഗുജറാത്ത് പോലീസിനെ വിന്യസിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.