ഡല്‍ഹി: ഫെബ്രുവരി 5 ന് നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് (സിഇസി) കത്തെഴുതി ആം ആദ്മി പാര്‍ട്ടി (എഎപി) മേധാവി അരവിന്ദ് കെജ്രിവാള്‍.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നതായി ആരോപിക്കപ്പെടുന്ന തന്റെ ന്യൂഡല്‍ഹി സീറ്റിലേക്ക് സ്വതന്ത്ര നിരീക്ഷകരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്
എഎപി വളണ്ടിയര്‍മാര്‍ക്ക് 'സംരക്ഷണം' നല്‍കണമെന്ന് സിഇസിയോട് ആവശ്യപ്പെട്ട കെജ്രിവാള്‍, തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ പരാജയപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
2013 മുതല്‍ കെജ്രിവാള്‍ വിജയിക്കുന്ന ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തില്‍ നിരവധി ആം ആദ്മി പ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന് ആരോപിച്ച അദ്ദേഹം, ആക്രമണം നടത്തിയതിന് ബിജെപി അംഗങ്ങളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ദിവസത്തിന് മുന്നോടിയായി ന്യൂഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകരുടെയും ഡല്‍ഹി പോലീസിന്റെയും കൈകളാല്‍ നമ്മുടെ താഴെത്തട്ടിലുള്ള വളണ്ടിയര്‍മാര്‍ക്ക് നേരിടേണ്ടിവരുന്ന ഭീഷണികളിലും പീഡനങ്ങളിലും എന്റെ കടുത്ത ആശങ്ക പ്രകടിപ്പിക്കാനാണ് താന്‍ ഇത് എഴുതുന്നതെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.