ഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ. ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കേജ്രിവാളിനെതിരെ രൂക്ഷമായ ആക്രമണമാണ് നദ്ദ നടത്തിയത്. അദ്ദേഹത്തെ 'നുണകളുടെ വിജ്ഞാനകോശം' എന്ന് വിശേഷിപ്പിച്ചു.
ഡല്‍ഹിയിലെ ജനങ്ങള്‍ കേജ്രിവാളിന്റെ ഭരണത്തില്‍ നിരാശരാണെന്നും ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം കൊണ്ടുവരാന്‍ തയ്യാറാണെന്നും നദ്ദ ഉറപ്പിച്ചു പറഞ്ഞു.
'ഇത്തവണ ഡല്‍ഹിയിലെ ജനങ്ങള്‍ ആം ആദ്മി പാര്‍ട്ടിയെ ഒരു പാഠം പഠിപ്പിക്കാന്‍ തീരുമാനിച്ചു. അരവിന്ദ് കേജ്രിവാളിന്റെ അഴിമതിയും ഭരണ നിര്‍വ്വഹണവും കൊണ്ട് മടുത്തു.' അദ്ദേഹം പറഞ്ഞു.
ആം ആദ്മി പാര്‍ട്ടി നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിനെതിരായ അഴിമതി ആരോപണങ്ങള്‍ ജെ പി നദ്ദ ആവര്‍ത്തിച്ചു.
മദ്യ കുംഭകോണത്തെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയ നദ്ദ, കേജ്രിവാള്‍ 'നൂതന അഴിമതി'ക്ക് നേതൃത്വം നല്‍കുന്നുവെന്നും ആരോപിച്ചു.