/sathyam/media/media_files/pvSog04xemFfyozOjRF1.jpg)
ഡല്‍ഹി: മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ഒരാഴ്ചത്തേക്ക് കൂടി നീട്ടിനല്‍കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ സ്വീകരിക്കാന്‍ സുപ്രീംകോടതി റജിസ്ട്രി വിസമ്മതിച്ചതിനു പിന്നാലെ വിചാരണക്കോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. അപേക്ഷ ഡല്‍ഹി റൗസ് അവന്യൂ കോടതി വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പരിഗണിക്കും.
ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ജാമ്യ കാലാവധി അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കവേയാണ് കേജ്രിവാളിന്റെ അവസാനശ്രമം. ജൂണ്‍ ഒന്നിനാണ് സുപ്രീംകോടതി നല്‍കിയ ഇടക്കാല ജാമ്യം അവസാനിക്കുന്നത്.
സ്ഥിരം ജാമ്യത്തിനായി വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കണമെന്ന് ഇടക്കാല ജാമ്യം നല്‍കിയുള്ള ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത് ചൂണ്ടിക്കാട്ടിയാണ് റജിസ്ട്രി അപേക്ഷ നിരസിച്ചത്. വിചാരണക്കോടതി ജാമ്യം നീട്ടിയില്ലെങ്കില്‍ ജൂണ്‍ രണ്ടിന് കേജ്രിവാള്‍ തിഹാര്‍ ജയിലില്‍ തിരികെ എത്തണം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us