/sathyam/media/media_files/2025/12/05/kengeri-2025-12-05-12-13-55.jpg)
ബെംഗളൂരു: ബെംഗളൂരു മെട്രോയുടെ പര്‍പ്പിള്‍ ലൈനില്‍ കെങ്കേരി സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ഒരാള്‍ ആത്മഹത്യ ചെയ്തതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അറിയിച്ചു.
കര്‍ണാടകയിലെ വിജയപുര സ്വദേശിയായ ശാന്ത് ഗൗഡ് പാട്ടീല്‍ ആണ് കൊല്ലപ്പെട്ടത്. ആത്മഹത്യ ചെയ്യാനുള്ള കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ പര്‍പ്പിള്‍ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ കുറച്ചുനേരം തടസ്സപ്പെട്ടു, തുടര്‍ന്ന് രാവിലെ 9.40 ഓടെ സര്‍വീസുകള്‍ സാധാരണ നിലയിലായി.
സംഭവത്തെത്തുടര്‍ന്ന്, വെള്ളിയാഴ്ച രാവിലെ പര്‍പ്പിള്‍ ലൈനിലെ സര്‍വീസുകള്‍ മൈസൂരു റോഡ് സ്റ്റേഷനില്‍ മണിക്കൂറുകളോളം പരിമിതപ്പെടുത്തി.
മൃതദേഹം ട്രാക്കില്‍ നിന്ന് നീക്കം ചെയ്തതായും പോലീസ് പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയതായും പറയുന്നു. ചല്ലഘട്ട മെട്രോ സ്റ്റേഷന്‍ വരെയുള്ള മുഴുവന്‍ സേവനങ്ങളും ഇപ്പോള്‍ പുനരാരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us