കേരളത്തിന് രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് പ്രഖ്യാപിച്ച് കേന്ദ്രം, കേരളത്തിന്  രണ്ട് ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത് തെലങ്കാനയുമായും തമിഴ്നാടുമായും ബന്ധിപ്പിച്ച്

തൃശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്

New Update
amruth

ന്യൂഡല്‍ഹി: രണ്ട് അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ കേരളത്തിന് അനുവദിച്ചു.

Advertisment

കേരളത്തിനെ തെലങ്കാനയുമായും തമിഴ്നാടുമായും ബന്ധിപ്പിച്ചാണ് രണ്ട് ട്രെയിനുകള്‍ അനുവദിച്ചിരിക്കുന്നത്. 

കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

തൃശൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ അനുവദിച്ചതിനു പിന്നാലെയാണ് അമൃത് ഭാരത് ട്രെയിന്‍ അനുവദിച്ചിരിക്കുന്നത്. 

തിരുവനന്തപുരം- ഹൈദരാബാദ്, തിരുവനന്തപുരം- താംബരം ( ചെന്നൈ) എന്നീ റൂട്ടുകളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത്. 

തിരുവനന്തപുരം-ബംഗളൂരു വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനും നേരത്തെ കേരളത്തിന് അനുവദിച്ചിരുന്നു.

ഡിഎയ്ക്ക് മാത്രമേ സാധിക്കൂവെന്നും കേരളത്തിന് പുതിയ ട്രെയിനുകള്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രിയ്ക്ക് നന്ദി പറയുന്നതായും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

Advertisment