കന്യാസ്ത്രീകൾ ഞങ്ങളെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോവുകയാണെന്ന് പറയാൻ അവർ ആവശ്യപ്പെട്ടു. ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികൂല മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി യുവതി

ദുര്‍ഗിലെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ അഞ്ച് ദിവസം കഴിഞ്ഞതിനു ശേഷം ബുധനാഴ്ചയാണ് 21 കാരിയായ ആദിവാസി സ്ത്രീ നാരായണ്‍പൂര്‍ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്. 

New Update
Untitledrainncr

റായ്പൂര്‍: ഛത്തീസ്ഗഢില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്ത കന്യാസ്ത്രീകള്‍ക്കെതിരെ പ്രതികൂല മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചതായി യുവതിയുടെ വെളിപ്പെടുത്തല്‍.

Advertisment

കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നീ കന്യാസ്ത്രീകളെയും സുഖ്മാന്‍ മാണ്ഡവി എന്നൊരാളെയും അറസ്റ്റ് ചെയ്തത്. 


നാരായണ്‍പൂരില്‍ നിന്നുള്ള മൂന്ന് സ്ത്രീകളെ പ്രതികള്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് പ്രാദേശിക ബജ്രംഗ്ദള്‍ പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. 


വലതുപക്ഷ സംഘടനയുമായി ബന്ധമുള്ള ജ്യോതി ശര്‍മ്മ എന്ന സ്ത്രീ മൊഴി മാറ്റാന്‍ തന്നെ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തതായും ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പറഞ്ഞത് അനുസരിച്ചാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയതെന്നും മൂന്ന് സ്ത്രീകളില്‍ ഒരാള്‍ പറഞ്ഞു. 

ദുര്‍ഗിലെ ഒരു ഷെല്‍ട്ടര്‍ ഹോമില്‍ അഞ്ച് ദിവസം കഴിഞ്ഞതിനു ശേഷം ബുധനാഴ്ചയാണ് 21 കാരിയായ ആദിവാസി സ്ത്രീ നാരായണ്‍പൂര്‍ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്. 


'ദയവായി മൂന്ന് പേരെയും വിട്ടയക്കൂ, അവര്‍ നിരപരാധികളാണ്,'' യുവതി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് കന്യാസ്ത്രീകളോടൊപ്പം പോകാന്‍ വെള്ളിയാഴ്ച ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ പോയതെന്നും മാതാപിതാക്കളുടെ സമ്മതമുണ്ടായിരുന്നതായും അവര്‍ പറഞ്ഞു.


ജ്യോതി ശര്‍മ്മ തന്നെ മര്‍ദിച്ചുവെന്നും ദുര്‍ഗിലെ ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് (ജിആര്‍പി) തന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും അവര്‍ ആരോപിച്ചു. ബജ്റംഗ്ദള്‍ അംഗങ്ങള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്‌ഐആര്‍ തയ്യാറാക്കിയതെന്നും അവര്‍ ആരോപിച്ചു.

Advertisment