Advertisment

അയോധ്യയില്‍ കെഎഫ്‌സി ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ക്ഷണം: അനുമതി സസ്യാഹാരം മാത്രം വില്‍ക്കാന്‍

New Update
kfc

അയോധ്യ: അയോധ്യയില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെന്റക്കി ഫ്രൈഡ് ചിക്കന്റെ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ ക്ഷണം. എന്നാല്‍ സസ്യാഹാരം മാത്രം വില്‍ക്കാനാണ് അനുമതി ലഭിക്കുക.

Advertisment

രാമക്ഷേത്ര പരിസരത്തിന് ചുറ്റുമുള്ള 15 കിലോമീറ്റര്‍ വരുന്ന തീര്‍ഥാടന സര്‍ക്യൂട്ടായ പഞ്ച് കോസി മാര്‍ഗില്‍ മദ്യമോ മാംസാഹാരമോ വില്‍ക്കുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. അതിനാല്‍ ഈ മേഖലയില്‍ വെജിറ്റേറിയന്‍ ഇനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ കഴിയൂവെന്ന് അയോധ്യ ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു.

എന്നാല്‍ വറുത്ത ചിക്കന്‍ ഇനങ്ങള്‍ക്ക് പേരുകേട്ട കെഎഫ്സിക്ക് അവരുടെ നോണ്‍-വെജിറ്റേറിയന്‍ ഉല്‍പ്പന്നങ്ങള്‍ നിയന്ത്രിത മേഖലയ്ക്ക് പുറത്ത് വില്‍ക്കാന്‍ കഴിയും. എന്നാല്‍ അവിടെയും മദ്യം വിളമ്പുന്നത് നിരോധിച്ചിട്ടുണ്ട്. 

'കെഎഫ്സി ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകളും അയോധ്യയില്‍ തങ്ങളുടെ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ സ്വാഗതം ചെയ്യുന്നു. അയോധ്യയില്‍ നോണ്‍ വെജിറ്റേറിയന്‍ ഇനങ്ങളും മദ്യവും വിളമ്പുന്നതിനും വില്‍ക്കുന്നതിനും നിരോധനമുള്ള പ്രദേശത്ത് അവരുടെ ഔട്ട്ലെറ്റുകള്‍ തുറന്നാല്‍, അവര്‍ സസ്യാഹാരം വില്‍ക്കേണ്ടിവരും. അയോധ്യയുടെ ബാക്കി ഭാഗങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ല,' നിതീഷ് കുമാര്‍ പറഞ്ഞു.

Advertisment