/sathyam/media/media_files/2025/07/27/untitledairindia1khalistani-2025-07-27-13-53-53.jpg)
ഡല്‍ഹി: ബബ്ബര്‍ ഖല്‍സ ഇന്റര്‍നാഷണല്‍ ഭീകര സംഘടനയുമായി ബന്ധമുള്ള ഒരു ഖാലിസ്ഥാനി ഭീകരനെ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തു.
ഏപ്രില്‍ 7 ന് പഞ്ചാബിലെ ബട്ടാലയിലെ ഖില ലാല്‍ സിംഗ് പോലീസ് സ്റ്റേഷനില്‍ നടന്ന ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ട് പ്രതിയെ തിരഞ്ഞു വരികയായിരുന്നു.
അറസ്റ്റിലായ കരണ്‍വീറിന്റെ കൂട്ടാളിയായ ബികെഐയുമായി ബന്ധമുള്ള ആകാശ്ദീപിനെ ഡല്‍ഹിയില്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ചോദ്യം ചെയ്യലില്‍, പോലീസ് സ്റ്റേഷന് സമീപം ഗ്രനേഡ് എറിഞ്ഞ അക്രമികളെ ആകാശ്ദീപ് സഹായിച്ചതായി കണ്ടെത്തി.
ബട്ടാല സ്‌ഫോടനത്തിന് ഒരു ദിവസത്തിനുശേഷം, 2024 ഡിസംബറില്‍ പിലിഭിത്തില്‍ നടന്ന ഏറ്റുമുട്ടലിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കി ബി.കെ.ഐ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.