ആയത്തുള്ള ഖമേനിയുടെ വധം: കശ്മീർ കനത്ത സുരക്ഷാ വലയത്തിൽ; ഇന്റർനെറ്റ് വിച്ഛേദിച്ചു, വിദ്യാലയങ്ങൾക്കും അവധി

പഴയ നഗരം, ബുദ്ഗാം, മഗാം, ബന്ദിപ്പോര, പുല്‍വാമ, ബാരാമുള്ള എന്നിവിടങ്ങളിലെ ഷിയാ വിഭാഗം ഭൂരിപക്ഷമുള്ള മേഖലകളില്‍ ഗതാഗതത്തിനും സഞ്ചാരത്തിനും കര്‍ശന നിയന്ത്രണമുണ്ട്.

New Update
Untitled

ശ്രീനഗര്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീര്‍ താഴ്വരയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂന്നാം ദിവസവും തുടരുന്നു. പ്രതിഷേധ പ്രകടനങ്ങള്‍ തടയുന്നതിനായി ശ്രീനഗറിലും പരിസര പ്രദേശങ്ങളിലും സുരക്ഷാ സേന കനത്ത ജാഗ്രതയിലാണ്.

Advertisment

ശ്രീനഗറിന്റെ ഹൃദയഭാഗമായ ലാല്‍ ചൗക്ക് ടിന്‍ ഷീറ്റുകളും മുള്ളുവേലികളും ഉപയോഗിച്ച് പോലീസ് പൂര്‍ണ്ണമായും അടച്ചു. കാല്‍നടയാത്രക്കാരെ പോലും പ്രധാന റോഡുകളിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്നില്ല. അമീര്‍ കടല്‍ ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമായ ഇടങ്ങളില്‍ പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.


പഴയ നഗരം, ബുദ്ഗാം, മഗാം, ബന്ദിപ്പോര, പുല്‍വാമ, ബാരാമുള്ള എന്നിവിടങ്ങളിലെ ഷിയാ വിഭാഗം ഭൂരിപക്ഷമുള്ള മേഖലകളില്‍ ഗതാഗതത്തിനും സഞ്ചാരത്തിനും കര്‍ശന നിയന്ത്രണമുണ്ട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കശ്മീരിലെ ഇന്റര്‍നെറ്റ് സേവനങ്ങളില്‍ സര്‍ക്കാര്‍ വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. 5ജി/4ജി ഉള്‍പ്പെടെയുള്ള അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു. പകരം 2ജി വേഗത മാത്രമാണ് നിലവില്‍ ലഭ്യമാകുന്നത്.


വോയ്സ് കോളുകള്‍, എസ്എംഎസ് ഉള്‍പ്പെടെയുള്ള എല്ലാ പ്രീ പെയ്ഡ് സേവനങ്ങളും ഇന്ന് രാത്രി 8 മണി വരെ വിച്ഛേദിച്ചു. ശീതകാല അവധി കഴിഞ്ഞ് തിങ്കളാഴ്ച തുറക്കേണ്ടിയിരുന്ന സ്‌കൂളുകളുടെയും കോളേജുകളുടെയും അവധി മാര്‍ച്ച് 7 വരെ നീട്ടി.


ജെ.കെ.ആര്‍.ടി.സി ബസുകളും സ്മാര്‍ട്ട് സിറ്റി ബസുകളും കഴിഞ്ഞ മൂന്ന് ദിവസമായി സര്‍വീസ് നടത്തുന്നില്ല. വളരെ കുറഞ്ഞ എണ്ണം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. ലാല്‍ ചൗക്കിലും നഗരത്തിലെ പ്രധാന മാര്‍ക്കറ്റുകളിലും മരുന്നുകടകള്‍ ഒഴികെയുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണ്. മറ്റ് ടൗണുകളില്‍ കടകള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisment