ഖനനം മുതല്‍ വിമാനത്താവളങ്ങള്‍ വരെയുള്ള കാര്യങ്ങള്‍ വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുന്നു. നരേന്ദ്ര മോദി 'രാജ്യം മുഴുവന്‍ വിറ്റു കളയുമെന്ന്' മല്ലികാര്‍ജുന്‍ ഖാര്‍ഗെ

'വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനനം, മാധ്യമങ്ങള്‍ എല്ലാം വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ്. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്,' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kharge

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 'രാജ്യം മുഴുവന്‍ വിറ്റു കളയുമെന്ന്' കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. 

Advertisment

'പൊതു ആസ്തികള്‍ വിറ്റഴിക്കപ്പെടുന്നു. സര്‍ക്കാര്‍ ജോലികളില്‍ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്കുള്ള സംവരണം അട്ടിമറിക്കപ്പെടുന്നു. ഇത് തുടര്‍ന്നാല്‍, മോദി ജി മുഴുവന്‍ രാജ്യത്തെയും വിറ്റുതുലക്കുമെന്ന്' ഖാര്‍ഗെ പറഞ്ഞു.


'വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ഖനനം, മാധ്യമങ്ങള്‍ എല്ലാം വ്യവസായി സുഹൃത്തുക്കള്‍ക്ക് കൈമാറുകയാണ്. ഇത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ്,' ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ സമ്പന്നരും യുവാക്കളും രാജ്യം വിടുകയാണെന്ന് ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ യുവാക്കള്‍ ചങ്ങലകളില്‍ തിരികെ രാജ്യത്തേക്ക് മടങ്ങിവരുന്നതില്‍ പ്രധാനമന്ത്രിയുടെ മൗനത്തെയും അദ്ദേഹം ചോദ്യം ചെയ്തു.


'സമ്പന്നര്‍ വിദേശത്ത് സ്ഥിരതാമസമാക്കുന്നു. തൊഴിലില്ലായ്മയില്‍ നിന്ന് രക്ഷപ്പെടാന്‍ വിദേശത്തേക്ക് പോയ യുവാക്കളെ ചങ്ങലയ്ക്കിട്ട് തിരിച്ചയക്കുന്നു.


 എന്നിട്ടും പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നു. ഇന്ത്യയുടെ വികസനം 2014 ന് ശേഷമാണ് ആരംഭിച്ചതെന്ന് ഭരണകക്ഷി ആവര്‍ത്തിച്ച് അവകാശപ്പെടുന്നു,' ഖാര്‍ഗെ പറഞ്ഞു.