/sathyam/media/media_files/2025/07/20/kharge-untitledkiraana-2025-07-20-15-13-37.jpg)
ഡല്‍ഹി: മണിപ്പൂരിലെ നിലവിലെ പ്രതിസന്ധി പോലുള്ള ആഭ്യന്തര പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിവിഷനില്‍ അമിതമായി സാന്നിധ്യം കാണിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.
'മോദിയെ എല്ലാ ദിവസവും ടിവിയില്‍ കാണുന്നു, അദ്ദേഹം ടിവി സ്‌ക്രീനുകളില്‍ വരാത്ത ഒരു ദിവസം പോലും ഇല്ല. സര്‍ക്കാര്‍ ടെലിവിഷന്‍ ദൂരദര്‍ശന്‍ ഉണ്ടായിരുന്നിട്ടും, മുന്‍കാലങ്ങളില്‍ ഒരു പ്രധാനമന്ത്രിയും ദിവസം പുലരുമ്പോള്‍ ടിവിയില്‍ ഇതുപോലെ കുരയ്ക്കാറില്ല.' ഖാര്‍ഗെ കടന്നാക്രമിച്ചു.
കര്‍ണാടക സര്‍ക്കാര്‍ മൈസൂരുവില്‍ സംഘടിപ്പിച്ച ഒരു കണ്‍വെന്‍ഷനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു ഖാര്‍ഗെയുടെ വിമര്‍ശനം.
പ്രധാനമന്ത്രി മോദി ഭരണഘടനയെ 'കൊലപ്പെടുത്തി' എന്നും ഖാര്‍ഗെ ആരോപിച്ചു. ബിജെപിയെയും ആര്‍എസ്എസിനെയും അത് മാറ്റാന്‍ ഇന്ത്യയിലെ ജനങ്ങള്‍ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.