Advertisment

രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി നടപടി സ്വീകരിക്കാത്തത് എന്താണ്? രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണെന്ന് ഖാര്‍ഗെ

ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റും. ഇവര്‍ ഭരണഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇത് ആദ്യമായി പറഞ്ഞത്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
kharge

ഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പിന്നിടുമ്പോള്‍ ഇന്ത്യ മുന്നണി ശക്തമായ നിലയിലാണെന്ന് കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ.

Advertisment

"രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യാത്രയപ്പ് നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ ഭരണഘടനയെ രക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നരേന്ദ്ര മോദി നടപടി സ്വീകരിക്കാത്തത് എന്താണ്?" ഖാര്‍ഗെ ചോദിച്ചു.

"ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന മാറ്റും. ഇവര്‍ ഭരണഘടന മാറ്റാന്‍ ശ്രമിക്കുകയാണ്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതാണ് ഇത് ആദ്യമായി പറഞ്ഞത്. ഭരണഘടന മാറ്റാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്ന് കര്‍ണാടകയിലാണ് പറഞ്ഞത്.

ഭരണഘടന മാറ്റുന്നതിനെക്കുറിച്ച് ഉത്തര്‍ പ്രദേശില്‍ നിരവധി പേരാണ് പറയുന്നത്. എന്നാല്‍ ഭരണഘടന മാറ്റണമെന്ന് പറയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുമോ," ഖാര്‍ഗെ ചോദിച്ചു.

Advertisment