സൗദി അറേബ്യയുമായുള്ള പുതിയ പ്രതിരോധ കരാറിൻ്റെ ഭാഗമായി ആണവായുധങ്ങൾ ലഭ്യമാക്കുമെന്ന് പാകിസ്താൻ

ഞങ്ങളുടെ കൈവശമുള്ള ഞങ്ങളുടെ കഴിവുകള്‍, ഈ കരാറിന്റെ കീഴില്‍ തീര്‍ച്ചയായും ലഭ്യമാക്കും,' വ്യാഴാഴ്ച രാത്രി ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

New Update
Untitled

ഡല്‍ഹി: പുതിയ പ്രതിരോധ കരാറിന്റെ ഭാഗമായി പാകിസ്താന്റെ ആണവശേഷി സൗദി അറേബ്യക്ക് ലഭ്യമാക്കുമെന്ന് പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്താന്‍ സൗദിയെ തങ്ങളുടെ ആണവകുടക്കീഴിലാക്കുമെന്ന് ഇതാദ്യമായാണ് പരസ്യമായി സമ്മതിക്കുന്നത്.

Advertisment

'പാകിസ്താന്റെ ആണവശേഷിയെക്കുറിച്ച് ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ടെ: ഞങ്ങള്‍ ആണവ പരീക്ഷണങ്ങള്‍ നടത്തിയപ്പോള്‍ തന്നെ ആ ശേഷി സ്ഥാപിക്കപ്പെട്ടു. അതിനുശേഷം, യുദ്ധക്കളത്തിനായി പരിശീലനം നേടിയ സേന ഞങ്ങള്‍ക്ക് ഉണ്ട്. 

ഞങ്ങളുടെ കൈവശമുള്ള ഞങ്ങളുടെ കഴിവുകള്‍, ഈ കരാറിന്റെ കീഴില്‍ തീര്‍ച്ചയായും ലഭ്യമാക്കും,' വ്യാഴാഴ്ച രാത്രി ജിയോ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

Advertisment