മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ഫ്തി മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റെ മ​ക​ൾ റു​ബ​യ്യ സ​യീ​ദി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ളെ അറസ്റ്റ് ചെയ്ത്  സി​ബി​ഐ .  36 വ​ർ​ഷം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ഷ്ബ​ർ നി​ഷാ​ത് നി​വാ​സി​യാണ് അറസ്റ്റിലായത്.

1989 ഡി​സം​ബ​ർ എ​ട്ടി​ന് അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ഫ്തി മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റ മ​ക​ളെ ജെ​കെ​എ​ൽ​എ​ഫ് ഭീ​ക​ര​രാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

New Update
cbi

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ഫ്തി മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റെ മ​ക​ൾ റു​ബ​യ്യ സ​യീ​ദി​നെ ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കേ​സി​ൽ ഒ​രാ​ളെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്തു.

Advertisment

36 വ​ർ​ഷം മു​മ്പ് ന​ട​ന്ന സം​ഭ​വ​ത്തി​ൽ ഇ​ഷ്ബ​ർ നി​ഷാ​ത് നി​വാ​സി​യാ​യ ആ​ളെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

1989 ഡി​സം​ബ​ർ എ​ട്ടി​ന് അ​ന്ന​ത്തെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി മു​ഫ്തി മു​ഹ​മ്മ​ദ് സ​യീ​ദി​ന്‍റ മ​ക​ളെ ജെ​കെ​എ​ൽ​എ​ഫ് ഭീ​ക​ര​രാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സി​ലെ മു​ഖ്യ പ്ര​തി​യാ​യ യാ​സി​ൻ മാ​ലി​ക്, തീ​വ്ര​വാ​ദ ധ​ന​സ​ഹാ​യ കേ​സി​ൽ 2023ൽ ​പ്ര​ത്യേ​ക എ​ൻ​ഐ​എ കോ​ട​തി ശി​ക്ഷി​ച്ച​തി​ന് ശേ​ഷം തി​ഹാ​ർ ജ​യി​ലി​ൽ ത​ട​വി​ൽ ക​ഴി​യു​ക​യാ​ണ്.

ത​ട്ടി​ക്കൊ​ണ്ടു​പോ​യി അ​ഞ്ച് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് റു​ബ​യ്യ സ​യീ​ദി​നെ മോ​ചി​പ്പി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ അ​ഞ്ച് ഭീ​ക​ര​രെ വി.​പി. സിം​ഗ് സ​ർ​ക്കാ​ർ വി​ട്ട​യ​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലാ​ണ് റു​ബ​യ്യ സ​യീ​ദ് ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​ത്.

Advertisment