New Update
/sathyam/media/media_files/2025/06/08/OL5W8wr969GhCf1ppBgu.jpg)
ന്യൂഡല്‍ഹി:ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളിലൊരാളായ ജ്യോതി ബാബു വൃക്കരോഗം ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഇടക്കാല ജാമ്യഹര്‍ജിയില്‍ സുപ്രീം കോടതി മെഡിക്കല്‍ റിപ്പോര്‍ട്ട് തേടി.
Advertisment
പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് ഹാജരാക്കാനാണ് വെള്ളിയാഴ്ച കോടതി നിര്‍ദ്ദേശിച്ചത്.
ജസ്റ്റിസ് ദിപാങ്കര്‍ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജ്യോതി ബാബുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us