/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഭുവനേശ്വർ: ഒഡിഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിലെ (കെ.ഐ.ഐ.ടി) ഒന്നാം വർഷ ബിടെക് വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഛത്തീസ്ഗഡിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ രാഹുൽ യാദവാണ് മരിച്ചത്.
ഞായറാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഇൻഫോസിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത് എന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സോണാൽ സിങ് പർമാർ അറിയിച്ചു. മരണകാരണത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.
അന്വേഷണ സംഘം ഹോസ്റ്റലിലെ മുറി സീൽ ചെയ്ത് തെളിവുകൾ ശേഖരിച്ചുവരികയാണ്. വിദ്യാർത്ഥികളുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നു. മാതാപിതാക്കൾ എത്തിയ ശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തും.
ഈ വർഷം കെ.ഐ.ഐ.ടി ക്യാമ്പസിൽ സംഭവിക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ഇതിനുമുന്‍പ് രണ്ട് നേപ്പാളി വിദ്യാർത്ഥികൾ ഇവിടെ ആത്മഹത്യ ചെയ്തിരുന്നു. ക്യാമ്പസിൽ സുരക്ഷ ശക്തമാക്കുന്നതിനായി പ്രത്യേക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us