/sathyam/media/media_files/2026/02/10/kiran-rijiju-2026-02-10-12-32-32.jpg)
ഡല്‍ഹി: ഫെബ്രുവരി 4-ന് ലോക്‌സഭയിലുണ്ടായ അസാധാരണമായ പ്രതിഷേധങ്ങളുടെ ദൃശ്യങ്ങള്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജു പുറത്തുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കാനിരിക്കെ സഭാനടപടികള്‍ തടസ്സപ്പെട്ടതും, പ്രതിപക്ഷ വനിതാ എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയുടെ കസേരയ്ക്ക് അടുത്തേക്ക് നീങ്ങുന്നതുമാണ് വീഡിയോയിലുള്ളത്.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പ് പ്രതിപക്ഷ എംപിമാര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന സ്പീക്കര്‍ ഓം ബിര്‍ളയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചിരുന്നു.
കോണ്‍ഗ്രസ് എംപിമാരുടെ പെരുമാറ്റം അങ്ങേയറ്റം മോശമാണെന്നും പാര്‍ലമെന്റിന്റെ അന്തസ്സ് തകര്‍ക്കുന്നതാണെന്നും കിരണ്‍ റിജിജു ആരോപിച്ചു.
ബിജെപി എംപിമാരെ തടഞ്ഞുനിര്‍ത്തിയത് കൊണ്ടാണ് വലിയൊരു സംഘര്‍ഷം ഒഴിവായതെന്നും, കോണ്‍ഗ്രസ് എംപിമാരെ നേരിടാന്‍ ബിജെപി വനിതാ എംപിമാരെ അനുവദിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമായിരുന്നുവെന്നും അദ്ദേഹം എക്‌സിലൂടെ കുറിച്ചു.
പ്രതിപക്ഷ എംപിമാരുടെ ഇത്തരമൊരു നീക്കം പാര്‍ലമെന്റ് ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമാണെന്നും പാര്‍ലമെന്റിന്റെ പവിത്രത കാത്തുസൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us