സ്പീക്കറുടെ ചേംബറിൽ അതിക്രമിച്ചു കയറി കോൺഗ്രസ് എംപിമാർ ഭീഷണിപ്പെടുത്തി: വീഡിയോ പുറത്തുവിട്ട് കിരൺ റിജിജു

കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത പോര് നടക്കുകയാണ്.

New Update
Untitled

ഡല്‍ഹി: പാര്‍ലമെന്റിലെ ഭരണ-പ്രതിപക്ഷ തര്‍ക്കം പുതിയ തലത്തിലേക്ക്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറില്‍ അതിക്രമിച്ചു കയറി കോണ്‍ഗ്രസ് എംപിമാര്‍ അദ്ദേഹത്തെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആരോപിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമമായ എക്‌സിലൂടെ അദ്ദേഹം പുറത്തുവിട്ടു.

Advertisment

ഇരുപതിലധികം കോണ്‍ഗ്രസ് എംപിമാര്‍ സ്പീക്കറുടെ ചേംബറിലേക്ക് ഇരച്ചുകയറിയെന്നും അവിടെവെച്ച് സ്പീക്കറെ അധിക്ഷേപിക്കുകയും പ്രധാനമന്ത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിജിജു ആരോപിക്കുന്നു.


ഒരു കോണ്‍ഗ്രസ് എംപി തന്നെ നിയമവിരുദ്ധമായി ചിത്രീകരിച്ച വീഡിയോ ക്ലിപ്പാണിതെന്ന് റിജിജു അവകാശപ്പെട്ടു. പാര്‍ലമെന്റിനുള്ളിലെ ദൃശ്യങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തുന്നത് ചട്ടവിരുദ്ധമാണ്.

'ഞങ്ങളുടെ പാര്‍ട്ടി എന്നും ചര്‍ച്ചകളിലും സംവാദങ്ങളിലുമാണ് വിശ്വസിക്കുന്നത്. ശാരീരികമായ ഭീഷണി മുഴക്കുന്ന രീതിയെ ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല,' എന്ന് കിരണ്‍ റിജിജു എക്‌സില്‍ കുറിച്ചു.


കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ കടുത്ത പോര് നടക്കുകയാണ്.


സഭാനടപടികള്‍ തടസ്സപ്പെടുന്നതിനിടെ ഉണ്ടായ ഈ സംഭവം ഇരുവിഭാഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. വീഡിയോ പുറത്തുവന്നതോടെ കോണ്‍ഗ്രസിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. 

Advertisment