കി​ഷ്ത്വാ​റി​ൽ മൂ​ന്ന് ജെ​യ്‌​ഷെ ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം; മ​രി​ച്ച​വ​രി​ൽ കൊ​ടും​ഭീ​ക​ര​ൻ സെ​യ്ഫു​ള്ള ബ​ലൂ​ചും

New Update
1771770000

കി​ഷ്ത്വാ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ കി​ഷ്ത്വാ​ർ ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​ൽ പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര സം​ഘ​ട​ന​യാ​യ ജെ​യ്‌​ഷെ മു​ഹ​മ്മ​ദി​ലെ മൂ​ന്ന് ഭീ​ക​ര​രെ വ​ധി​ച്ച് സൈ​ന്യം. 

Advertisment

കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ ഒ​രാ​ൾ പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യും ജെ​യ്‌​ഷെ ക​മാ​ൻ​ഡ​റു​മാ​യ സെ​യ്ഫു​ള്ള ബ​ലോ​ച് ആ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ അ​ഞ്ച് ല​ക്ഷം രൂ​പ പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

കി​ഷ്ത്വാ​റി​ലെ ഛത്രു ​വ​ന​മേ​ഖ​ല​യി​ൽ ക​ര​സേ​ന​യും ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സും സം​യു​ക്ത​മാ​യാ​ണ് ഈ ​ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്. ഭീ​ക​ര​ർ ഒ​ളി​ച്ചി​രു​ന്ന മ​ൺ​വീ​ട് വ​ള​ഞ്ഞ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ മൂ​ന്ന് പേ​രെ​യും വ​ധി​ക്കു​ക​യാ​യി​രു​ന്നു.

സൈ​നി​ക നാ​യ​യാ​യ ടൈ​സ​ൺ ആ​ണ് ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ളം ക​ണ്ടെ​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ച​ത്. തി​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ ടൈ​സ​ൺ നി​ല​വി​ൽ വി​ദ​ഗ്ധ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് മൂ​ന്ന് എ​കെ-47 റൈ​ഫി​ളു​ക​ളും ഗ്ര​നേ​ഡു​ക​ളും വ​ൻ​തോ​തി​ൽ വെ​ടി​ക്കോ​പ്പു​ക​ളും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Advertisment