/sathyam/media/media_files/2025/09/25/atm-money-2025-09-25-14-20-12.jpg)
റാഞ്ചി: രണ്ടു കോളജ് വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടിയ ശേഷം ചുംബിക്കാൻ നിർബന്ധിക്കുകയും, തുടർന്ന് വീഡിയോ ചിത്രീകരിച്ച ശേഷം വൈറലാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും പണം ആവശ്യപ്പെടുകയും ചെയ്തെന്നു പരാതി.
പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം വ്യാഴാഴ്ച രാവിലെ പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം കാണാൻ എത്തിയപ്പോൾ രണ്ടു യുവാക്കൾ ഇവരെ സമീപിച്ച് എന്തുചെയ്യുകയാണെന്ന് ചോദിച്ചു.
കാഴ്ചകൾ കാണാൻ വന്നതാണെന്ന് വിദ്യാർഥികൾ പറഞ്ഞപ്പോൾ, പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടിയ ശേഷം പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് വിദ്യാർഥികൾ ചുംബിക്കുന്ന ദൃശ്യം ചിത്രീകരിച്ച പ്രതികൾ വിഡിയോ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നെന്ന് ഇവർ പരാതിയിൽ പറയുന്നു.
ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം.
കൈവശമുണ്ടായിരുന്ന 100 രൂപയ്ക്കു പുറമെ, സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും 635 രൂപ കൂടി സംഘടിപ്പിച്ച് ദശരഥ് കുമാർ എന്നയാളുടെ ക്യുആർ സ്കാനർ വഴി പപ്പു കുമാർ പ്രതികൾക്ക് പണം നൽകി. ഇതിന് ശേഷമാണ് വിദ്യാർഥികളെ വിട്ടയച്ചത്.
പിന്നീട്, പ്രതികൾ പപ്പു കുമാറിൽ നിന്ന് 5,000 രൂപ കൂടി ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us