ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. പരിശീലനത്തിനിടെ വിരാട് കോഹ്ലിക്ക് പരിക്ക്

ശക്തമായ വേദനയെ തുടര്‍ന്ന് താരം ഉടന്‍ തന്നെ പരിശീലനം നിര്‍ത്തി ഫിസിയോയുടെ ചികിത്സ തേടി.

New Update
kohli Untitledtankk

ഡല്‍ഹി: ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി ടീം ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. ദുബായില്‍ ന്യൂസിലന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പരിക്കേറ്റതാണ് ടീമിന് ആശങ്കയായിരിക്കുന്നത്. 

Advertisment

സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിക്ക് പരിശീലനത്തിനിടയില്‍ കാല്‍ മുട്ടിന് പരിക്കേറ്റതായാണ് വിവരം. ബാറ്റിംഗ് പരിശീലനത്തിനിടയില്‍ പേസ് ബോള്‍ നേരിടുന്ന സമയത്താണ് പന്ത് കാല്‍ മുട്ടില്‍ കൊണ്ട് പരിക്ക് സംഭവിച്ചത്.


ശക്തമായ വേദനയെ തുടര്‍ന്ന് താരം ഉടന്‍ തന്നെ പരിശീലനം നിര്‍ത്തി ഫിസിയോയുടെ ചികിത്സ തേടി.

തുടര്‍ന്ന് അദ്ദേഹം ആ ദിവസം പരിശീലനം നടത്തിയില്ല. പരിക്ക് ഗുരുതരമല്ല എന്നാണ് ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫുകള്‍ പറയുന്നത്. ഫൈനലില്‍ ന്യുസിലാന്‍ഡിനെതിരെ കോഹ്ലി കളത്തില്‍ ഉണ്ടാകും എന്ന് തന്നെയാണ് കോച്ചിങ് സ്റ്റാഫുകള്‍ പറയുന്നത്.

 

 

Advertisment