കൊല്‍ക്കത്തയില്‍ കനത്ത മഴ. വെള്ളക്കെട്ടില്‍ മുങ്ങി നഗരം. അഞ്ച് മരണം

കനത്ത മഴയും പ്രളയക്കെടുതിയും മൂലം നിരവധി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

New Update
photos(362)

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ കനത്ത മഴയിലും പ്രളയക്കെടുതിയിലും അഞ്ചു മരണം. കഴിഞ്ഞ രാത്രി മുതൽ തുടരുന്ന കനത്തമഴയെത്തുടർന്ന് നഗരത്തിന്റെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി.

Advertisment

ബെനിയാപുകൂർ, കലികാപൂർ, നേതാജി നഗർ, ഗരിയാഹട്ട്, ഏക്ബാൽപൂർ എന്നിവിടങ്ങളിലായിട്ടാണ് മഴക്കെടുതികളിൽ മരണം സംഭവിച്ചത്. 

കൊൽക്കത്തയുടെ മധ്യ, ദക്ഷിണ മേഖലകളെല്ലാം പ്രളയക്കെടുതി രൂക്ഷമാണ്. വെള്ളക്കെട്ടിനെത്തുടർന്ന് ഗതാഗതവും താറുമാറായി.

സബർബൻ റെയിൽ, മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടർന്ന് വൻ നാശനഷ്ടമുണ്ടായി.

കനത്ത മഴയും പ്രളയക്കെടുതിയും മൂലം നിരവധി സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

നഗരത്തിന്റെ തെക്ക്, കിഴക്കൻ മേഖലകളിലാണ് അതിശക്ത മഴയുണ്ടായത്. ഗാരിയ കാംദഹാരിയിൽ ഏതാനും മണിക്കൂറുകൾക്കിടെ 332 മില്ലിമീറ്റർ മഴയാണ് പെയ്തത്.

ജോധ്പൂർ പാർക്കിൽ 285 മില്ലിമീറ്റർ, കാളിഘട്ടിൽ 280 മില്ലിമീറ്റർ, ടോപ്‌സിയയിൽ 275 മില്ലിമീറ്റർ, ബാലിഗഞ്ചിൽ 264 മില്ലിമീറ്റർ എന്നിങ്ങനെ മഴ പെയ്തു.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായാണ് മഴ ശക്തമായതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വെള്ളക്കെട്ട് കാരണം വിമാനങ്ങൾ വൈകിയേക്കാമെന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അറിയിപ്പ് നൽകിയിട്ടുണ്ട്.

നവരാത്രി, ദുർഗാ പൂജ ആഘോഷ ഒരുക്കങ്ങൾക്കിടെയാണ് നഗരത്തെ വെള്ളത്തിൽ മുക്കി കനത്ത മഴ തുടരുന്നത്.

Advertisment