/sathyam/media/media_files/2025/11/06/1001385058-2025-11-06-10-33-04.webp)
കൊൽക്കത്ത: എസ്ഐആര്‍ നടപടികൾ പുരോഗമിക്കുന്നതിനിടെ പശ്ചിമബംഗാളിൽ വീണ്ടും ആത്മഹത്യ.
സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഗുഷിഘട്ടയിൽ താമസിക്കുന്ന സഫികുൽ ഗാസിയാണ് ജീവനൊടുക്കിയത്.
വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെടുമെന്ന ഭയത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
സഫികുൽ ഗാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭംഗറിലെ ജയ്പൂരിലുള്ള ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്.
കുറച്ചു കാലം മുമ്പ് ഒരു റോഡപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ഗാസി മാനസികമായി അസ്വസ്ഥനായിരുന്നു വെന്നും സംസ്ഥാനത്ത് എസ്‌ഐആർ പ്രക്രിയ ആരംഭിച്ചതിനുശേഷം അദ്ദേഹം കൂടുതൽ ഉത്കണ്ഠാകുല നായിരുന്നുവെന്നും കുടുംബം ചൂണ്ടിക്കാട്ടി.
"തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ അയാൾ ഭയന്നിരുന്നു.
നാട്ടിൽ നിന്ന് പുറത്താക്കുമെന്ന് അയാൾ പറഞ്ഞുകൊണ്ടിരുന്നു.
ഭയം കാരണം അയാൾക്ക് അസുഖം പോലും വന്നു. ഇന്ന് രാവിലെ ചായ കുടിച്ച ശേഷം ആടുകളെ കെട്ടാൻ പോയി, പിന്നീട് തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു" ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us