മുത്തശ്ശിയുടെ അരികിൽ ഉറങ്ങിയ 4 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

സംഭവത്തിൽ പൊലീസ് പോക്സോ പ്രകാരം എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

New Update
uuy

കൊൽക്കത്ത: ഹൂഗ്ലിയിൽ മുത്തശ്ശിയുടെ അരികിൽ ഉറങ്ങുകയായിരുന്ന നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. ശനിയാഴ്ച്ച പുലർച്ചെയാണ് സംഭവം. 

Advertisment

താരകേശ്വറിലെ റെയിൽവേ ഷെഡിൽ കൊതുകുവലയ്ക്ക് കീഴിൽ ഒരു കട്ടിലിൽ ഉറങ്ങുകയായിരുന്നു കുട്ടിയെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അക്രമി കുട്ടി കിടന്നിരുന്ന സ്ഥലത്തെ കൊതുകുവല മുറിച്ച് തട്ടിക്കൊണ്ട് പോകുകായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 

സംഭവം നടന്നതിന്റെ അന്ന് ഉച്ചകഴിഞ്ഞ് താരകേശ്വർ റെയിൽവേ ഹൈ ഡ്രെയിനിന് സമീപം രക്തത്തിൽ കുളിച്ച നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

അതേ സമയം, കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പൊലീസ് പോക്സോ പ്രകാരം എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 

സംഭവം മുഖ്യമന്ത്രി മമത ബാനർജിക്കെതിരെയുള്ള രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. നാല് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനെത്തുടർന്ന് കുടുംബം പൊലീസ് സ്റ്റേഷനിലേക്ക് ഓടിയെത്തിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തത് വളരെ വൈകിയാണെന്ന് ബിജെപി ആരോപിച്ചു. 

കുറ്റകൃത്യം കുഴിച്ചുമൂടുന്ന തിരക്കിലാണ് തർക്കേശ്വർ പൊലീസ് എന്നും ബിജെപി പറഞ്ഞു. മമത ബാനർജിയുടെ എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്ന ഭരണകൂടത്തിന്റെ യഥാർത്ഥ മുഖം ഇതാണ്. 

ഒരു കുട്ടിയുടെ ജീവിതം തകർന്നിട്ടും സത്യം അടിച്ചമർത്തി സംസ്ഥാനത്തിന്റെ വ്യാജ ക്രമസമാധാന പ്രതിച്ഛായയെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ബംഗാളിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എക്‌സിലൂടെ പോസ്റ്റ് ചെയ്തു.

Advertisment