/sathyam/media/media_files/2025/12/13/tc8b0jl8_mamata-banerjee_625x300_22_august_23-2025-12-13-17-40-23.jpg)
കൊൽക്കത്ത: സാൾട്ട് ലേക്ക് സ്‌റ്റേഡിയത്തിലെ പരിപാടിയില്‍ ലയണൽ മെസ്സി പങ്കെടുത്ത് മടങ്ങിയതിനു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ മാപ്പുചോദിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
വിവിധ പരിപാടികളിൽ പങ്കെടുക്കാൻ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയതാണ് മെസ്സിയും ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും.
'മാനേജ്‌മെന്റ് വീഴ്ച കണ്ട് ഞെട്ടി, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്.
മെസ്സിയെ കാണുക ലക്ഷ്യംവെച്ച് രാവിലെ മുതൽ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ ആളുകൾ തിങ്ങിക്കൂടിയിരുന്നു.
എന്നാൽ മെസ്സി ഗ്രൗണ്ടിൽ വളരെ കുറഞ്ഞ സമയം മാത്രമാണ് ചെലവഴിച്ചത്. ഇതിൽ രോഷാകുലരായ കാണികൾ സ്‌റ്റേഡിയത്തിലേക്ക് കുപ്പി ഉൾപ്പെടെയുള്ള മാലിന്യങ്ങൾ എറിയുകയും കസേരകൾ തല്ലിത്തകർക്കുകയുമായിരുന്നു'- മമത പറഞ്ഞു.
വിഐപികളും സുരക്ഷാ ഉദ്യോഗസ്ഥരും മെസ്സിയെ പൊതിഞ്ഞുനിൽക്കുകകൂടി ചെയ്തതോടെ ആരാധകർക്ക് കാണാൻ സാധ്യമായില്ല.
അതേസമയം ബംഗാളിന്റെ ഫുട്‌ബോൾ സംസ്‌കാരത്തെ നശിപ്പിച്ചെന്നും വലിയതോതിലുള്ള ഭരണപരമായ വീഴ്ചയുണ്ടായെന്നുമാണ് ബിജെപിയുടെ ആരോപണം
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us