/sathyam/media/media_files/2025/11/08/sir-2025-11-08-08-14-32.jpg)
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 58 ലക്ഷം പേരെ ഒഴിവാക്കി എസ്ഐആർ കരടു പട്ടിക.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറാനിടയുള്ള സംഭവമാണിത്.
24 ലക്ഷം പേർ 'മരിച്ചു' എന്നും 19 ലക്ഷം പേർ 'താമസം മാറി' എന്നും 12 ലക്ഷം പേർ 'കാണാനില്ല' എന്നും 1.3 ലക്ഷം പേർ 'ഇരട്ടവോട്ടുകൾ' എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കരട് പട്ടിക പ്രസിദ്ധീകരിക്കുന്നതോടെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ ആദ്യ ഘട്ടം അവസാനിക്കുന്നു.
കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവർക്ക് എതിർപ്പ് ഉന്നയിക്കാം.
ഈ അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.
അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും.
2002 ലാണ് ബംഗാളിൽ ഏറ്റവും ഒടുവിൽ എസ്‌ഐആർ നടത്തിയത്.
കരട് പട്ടിക പുറത്തുവന്നതോടെ ബംഗാളിൽ എസ്‌ഐആറിനെതിരെയുള്ള പ്രതിഷേധം രൂക്ഷമാക്കാൻ സാധ്യതയുണ്ട്.
മുഖ്യമന്ത്രി മമത ബാനർജി തുടക്കം മുതൽ എസ്ഐആർ പ്രക്രിയയ്ക്ക് എതിരാണ്. തെരഞ്ഞെടുപ്പിന് മുമ്പ് ലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ എസ്‌ഐആറിലൂടെ വെട്ടിമാറ്റാൻ കേന്ദ്രവും തെരഞ്ഞെടുപ്പ് കമ്മീഷനും ശ്രമിക്കുകയാണെന്ന് മമത ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us