'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'. വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി. ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്

ഇന്ത്യയെ മാതൃഭൂമിയായി കരുതുന്നവരും ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാനിലെ പൂർവ്വികരുടെ മഹിമയിൽ വിശ്വസിക്കുന്നവരും ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

New Update
kdinb788_mohan-bhagwat_625x300_29_August_25

കൊൽക്കത്ത: ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അതിന് ഭരണഘടനാപരമായ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. 

Advertisment

കൊൽക്കത്തയിൽ ആർ.എസ്.എസിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ മാതൃഭൂമിയായി കരുതുന്നവരും ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്നവരും ഹിന്ദുസ്ഥാനിലെ പൂർവ്വികരുടെ മഹിമയിൽ വിശ്വസിക്കുന്നവരും ഉള്ളിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള ജാതിവ്യവസ്ഥ ഹിന്ദുത്വത്തിന്റെ ലക്ഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'സൂര്യൻ കിഴക്കാണ് ഉദിക്കുന്നത്, അത് എന്നുമുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. 

അതിന് ഭരണഘടനാപരമായ അംഗീകാരം ആവശ്യമുണ്ടോ? അതുപോലെ തന്നെയാണ് ഹിന്ദുസ്ഥാനും. ഇതൊരു ഹിന്ദു രാഷ്ട്രമാണ്. പാർലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്ത് 'ഹിന്ദു രാഷ്ട്രം' എന്ന വാക്ക് ചേർക്കാൻ തീരുമാനിച്ചാലും ഇല്ലെങ്കിലും ആർഎസ്എസിന് അതിൽ ആശങ്കയില്ല. 

Advertisment