/sathyam/media/media_files/2025/12/24/1518576-bnlgd-2025-12-24-21-21-33.webp)
കൊൽക്കത്ത: ബംഗ്ലാദേശിലെ മൈമെൻസിങ്ങിൽ ആൾക്കൂട്ടം കൊലപ്പെടുത്തിയ വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിന്റെ കുടുംബത്തിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഇടക്കാല സർക്കാർ.
ദിപുവിന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം ഇടക്കാല സർക്കാരിന്റെ വിദ്യാഭ്യാസ ഉപദേഷ്ടാവ് സി.ആർ അബ്റാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തൊഴിലാളിയുടെ കൊലപാതകത്തെ ന്യായീകരിക്കാനാവാത്ത ക്രൂര കുറ്റകൃത്യം ആണെന്നും അദ്ദേഹം പറഞ്ഞു.
'ദിപു ദാസിന്റെ കുട്ടിയെയും ഭാര്യയെയും മാതാപിതാക്കളേയും പരിപാലിക്കേണ്ട ഉത്തരവാദിത്തം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.
കുടുംബത്തെ കാണുന്നതിന് മുമ്പ് താൻ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി ചർച്ച നടത്തിയിരുന്നു.
മരണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും അറിയിക്കുന്നു'- അദ്ദേഹം വിശദമാക്കി.
ദാസിന്റെ കുടുംബത്തിന് സാമ്പത്തികവും ക്ഷേമപരവുമായ സഹായം നൽകുമെന്നും ബന്ധപ്പെട്ട അധികാരികൾ അവരുമായി അടുത്ത ബന്ധം പുലർത്തുമെന്നും മുഹമ്മദ് യൂനുസിന്റെ ഓഫീസ് അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us