/sathyam/media/media_files/2025/12/12/mamata-banerjee-2025-12-12-09-36-34.jpg)
കൊൽക്കത്ത : രാജ്യത്ത് പല ഭാഗത്തും ബംഗ്ലാദേശി തുഴഞ്ഞ് കയറ്റക്കാർ എന്ന സംശയത്തിൽ നടക്കുന്ന ആക്രമണങ്ങൾക്ക് ഇരയാകുന്നത് പശ്ചിമ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണ്.
ബംഗ്ലാദേശിലെ രാഷ്ട്രീയ സംഭവ വികാസങ്ങളും ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളും ഒക്കെ ഇത്തരം ആക്രമണങ്ങൾക്ക് ശക്തി പകരുന്നതാണ്.
ഈ ആക്രമണങ്ങളിൽ കൂടുതലും അരങ്ങേറുന്നത് ബി ജെ പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണ് . കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ബംഗാളികൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
പശ്ചിമ ബംഗാളിൽ വിഷയം ചർച്ചയാക്കി നേട്ടം കൊയ്യാമെന്ന കണക്ക് കൂട്ടലിലാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം .
ബംഗാളി വികാരം , മുസ്ലീം വോട്ട് ധ്രുവീകരണം എന്നീ കാര്യങ്ങൾ ലക്ഷ്യമിട്ടാണ് ഇക്കാര്യത്തിൽ തൃണമൂൽ കോൺഗ്രസിൻ്റെ പ്രചാരണം . ബി ജെ പി ഹിന്ദു വോട്ടുകളിൽ ശ്രദ്ധിക്കുമ്പോൾ ഈ നീക്കം ഗുണം ചെയ്യുമെന്നാണ് തൃണമൂലിൻ്റെ പ്രതീക്ഷ.
രാജ്യത്തിൻ്റെ ഏത് ഭാഗത്തും ജോലി ചെയ്യാൻ പശ്ചിമ ബംഗാളിൽ നിന്നുള്ളവർക്ക് സ്വാതന്ത്ര്യമുണ്ടെന്നും അവർ ആക്രമിക്കപെടുന്നത് അംഗീകരിക്കില്ലെന്നുമാണ് മമത യുടെ നിലപാട്.
നുഴഞ്ഞ് കയറ്റത്തിൻ്റെ പേരിൽ പശ്ചിമ ബംഗാളിൽ നിന്നുള്ളവരെ പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തിൽ നിന്നുള്ളവരെ ആക്രമിക്കാൻ ആരാണ് അധികാരം നൽകിയതെന്ന് തൃണമൂൽ കോൺഗ്രസ് ചോദിക്കുമ്പോൾ അത് ബിജെപിയെ കടുത്ത പ്രതിസന്ധിയിലാക്കുകയാണ്.
ഇക്കുറി മമത ബാനാർജിയെ പുറത്താക്കി അധികാരം പിടിക്കാൻ ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ബി ജെ പി വലിയ വെല്ലുവിളിയാണ് തൃണമൂൽ കോൺഗ്രസിന് ഉയർത്തുന്നത്.
ഈ സാഹചര്യത്തിലാണ് ബംഗാളികൾ ആക്രമിക്കപെടുന്നു എന്ന പ്രചാരണവുമായി തൃണമൂൽ ബംഗാളി സ്വത്വം ഉയർത്തി വ്യാപക പ്രചാരണവുമായി രംഗത്ത് ഇറങ്ങുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us