നന്ദിഗ്രാമിൽ മമതയ്ക്ക് വീണ്ടും തിരിച്ചടി. നന്ദിഗ്രാം കോപ്പറേറ്റീവ് അഗ്രികൾച്ചർ ഡവലപ്പ്മെൻ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എതിരില്ലാതെ ബിജെപി. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ തട്ടകത്തിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നത്

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തി ബി ജെ പി നേതാവ് സുവേന്ദു അധികാരി വിജയം നേടിയതിന് പിന്നാലെ ബി ജെ പി നന്ദിഗ്രാമിൽ സ്വാധീനം ഉറപ്പിക്കുകയായിരുന്നു

New Update
Untitled

കൊൽക്കത്ത : നന്ദിഗ്രാമിന് പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ ഏറെ പ്രാധാന്യമുണ്ട്.

Advertisment

നന്ദിഗ്രാമിലും സിംഗൂരിലും ടാറ്റയ്ക്ക് ഭൂമി ഏറ്റെടുത്ത് നൽകുന്നതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളാണ് ബംഗാളിലെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ചത്. 

കർഷകർ ഭൂമി ഏറ്റെടുക്കലിനെതിരെ നടത്തിയ പ്രക്ഷോഭം തൃണമൂലിനെ സഹായിച്ചിരുന്നു.

എന്നാൽ ഇപ്പോൾ അതേ നന്ദിഗ്രാമും അവിടത്തെ കർഷകരും തൃണമൂൽ കോൺഗ്രസിനേയും മമത ബാനർജിയെയും കൈവിട്ടിരിക്കുകയാണ് .

 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മമതയെ പരാജയപ്പെടുത്തി ബി ജെ പി നേതാവ് സുവേന്ദു അധികാരി വിജയം നേടിയതിന് പിന്നാലെ ബി ജെ പി നന്ദിഗ്രാമിൽ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.

കർഷകരുടെ സഹകരണ കൂട്ടായ്മയിൽ ബി ജെ പി നേടിയ വിജയം അവരുടെ ശക്തി പ്രകടിപ്പിക്കുന്നതാണ്.

ഇടത് , തൃണമൂൽ കോൺഗ്രസ് , കോൺഗ്രസ് എന്നീ പാർട്ടികൾക്ക് തെരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാൻ കഴിഞ്ഞില്ല , നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കർഷകർ ബി ജെ പിയോട് താല്പര്യം കാട്ടുന്നത് ബി ജെ പിക്ക് ആത്മ വിശ്വാസം നൽകുന്ന ഘടകമാണ്.

Advertisment