നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബി ജെ പി പശ്ചിമ ബംഗാൾ ഘടകം. അഞ്ച് ജനറൽ സെക്രട്ടറിമാരടക്കം 34 ഭാരവാഹികളെയാണ് പ്രഖ്യാപിച്ചത്. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ കൊൽക്കത്ത സന്ദർശനത്തിന് മുന്നോടിയായി ഭാരവാഹി പ്രഖ്യാപനം

സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ മുൻ എം.പി ലോക്കറ്റ് ചാറ്റർജിയും ജനറൽ സെക്രട്ടറി സ്ഥാനത്തുണ്ട്.

New Update
bjp

കൊൽക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന പശ്ചിമ ബംഗാളിൽ ബിജെപി 34 സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു .

Advertisment

ബുധനാഴ്ച്ച രാത്രി പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ സംസ്ഥാനത്ത് എത്താനിരിക്കെയാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

5 ജനറൽ സെക്രട്ടറിമാർ ,12 വൈസ് പ്രസിഡൻ്റുമാർ,12 സെക്രട്ടറിമാർ, ഒരു ട്രഷറർ, രണ്ട് ജോയിൻ്റ് ട്രഷറർ , ഒരു ഓഫീസ് സെക്രട്ടറി, ഒരു ജോയിൻ്റ് ഓഫീസ് സെക്രട്ടറി എന്നിവർക്കൊപ്പം മോർച്ചകളുടെ അദ്ധ്യക്ഷൻമാരെയും ബിജെപി പ്രഖ്യാപിച്ചു .

 രാജ്യസഭാംഗം സമിക് ഭട്ടാചാര്യയെ കഴിഞ്ഞ വർഷമാണ് സംസ്ഥാന അദ്ധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്.

ലോക്സഭാംഗങ്ങളായ സൗമിത്ര ഖാൻ , ജ്യോതിർമയി സിങ് മഹാതൊ എന്നിവർ ജനറൽ സെക്രട്ടറിമാരായി .

 സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ മുൻ എം.പി ലോക്കറ്റ് ചാറ്റർജിയും ജനറൽ സെക്രട്ടറി സ്ഥാനത്തുണ്ട്.

അതേസമയം യുവനേതാവ് നിഷിത് പ്രമാണിക് പാർട്ടി വൈസ് പ്രസിഡൻ്റായി.

 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ചേരുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ പങ്കെടുക്കും.

 നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തയ്യാറെടുപ്പ് സംബന്ധിച്ച ചർച്ചകൾ യോഗത്തിലുണ്ടാകും .

പരിചയ സമ്പന്നർക്കും പുതുമുഖങ്ങൾക്കും ഒരു പോലെ പ്രാതിനിധ്യം നൽകിയാണ് ബി ജെ പി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്

Advertisment